അമേരിക്കയിൽ ഭൂചലനം; വിമാന സർവീസുകൾ താൽകാലികമായി നിർത്തിവെച്ചു

ന്യൂ ജേഴ്‌സിയിലെ ട്യൂക്സ്ബെറി എന്ന സ്ഥലമാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം

അമേരിക്കയിൽ ഭൂചലനം
Last Updated :5 April 2024, 9:16 pm IST
Edited by :Anju

വാഷിങ്ടണ്‍: അമേരിക്കയുടെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം. ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവേനിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലാണ് റിക്റ്റർ സ്‌കേലിൽ 4.8 ഭൂചലനം രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

ന്യൂ ജേഴ്‌സിയിലെ ട്യൂക്സ്ബെറി എന്ന സ്ഥലമാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ, നാശനഷ്ട്ങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചനത്തെ തുടർന്ന് ഭൂഗർഭ സബ്‌വേ വിഭാഗത്തിലെ ജീവനക്കാരെയും യാത്രക്കാരെയും താൽക്കാലികമായി ഒഴിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടർചലനങ്ങളുടെ സാധ്യത കണക്കിലെടുത്ത് നൂവാർക്ക്, ജെഎഫ്കെ വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ താൽകാലികമായി നിർത്തിവെച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now