
എഫ്-35 യുദ്ധവിമാനത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഭാഗങ്ങള്‍ ചൈനയില്‍; ദുരൂഹ തുടരുന്നു
വിമാനത്തിന്റെ സാങ്കേതികവിദ്യ മനസ്സിലാക്കാനും അതിന്റെ ബലഹീനതകള്‍ കണ്ടെത്താനും ചൈനക്ക് സാധിക്കും

വാഷിംഗ്ടണ്‍: അമേരിക്കയുടെ ഏറ്റവും അത്യാധുനികമായ സ്‌റ്റെല്‍ത്ത് യുദ്ധവിമാനമായ എഫ്-35ന്റെ നിര്‍ണായക ഭാഗങ്ങള്‍ കാണാതായി. ഓസ്‌ട്രേലിയയില്‍ നിന്ന് വാഷിംഗ്ടണിലേക്ക് കൊണ്ടു പോകുന്നതിനിടെ നിഗൂഢമായ സാഹചര്യത്തില്‍ ഹോങ്കോങ്ങില്‍ എത്തിച്ചേരുകയും അവ ചൈന പിടിച്ചെടുക്കുകയും ചെയ്തു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ പ്രധാന സൈനിക എതിരാളികളാണ് ചൈന.
കഴിഞ്ഞ മെയ് മാസത്തിലാണ് ഓസ്‌ട്രേലിയയില്‍ നിന്ന് യുഎസിലേയ്ക്ക് എഫ്-35 വിമാനത്തിന്റെ ഭാഗങ്ങള്‍ അയയ്ക്കുന്നത്. അറ്റകുറ്റപണികള്‍ക്കായി യുപിഎസ് എന്ന കൊമേഴ്‌സ്യല്‍ ഷിപ്പിംഗ് കമ്പനി വഴി വാഷിംഗ്ടണിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ യാത്രാമദ്ധ്യേ ദക്ഷിണ കൊറിയയില്‍ നിര്‍ത്തിയ കപ്പല്‍ അവിടെ നിന്ന് നിഗൂഢമായി ഹോങ്കോങ്ങിലേക്ക് തിരിച്ചു വിടപ്പെട്ടു.
വിമാനത്തിന്റെ കോക്ക്പിറ്റ് കനോപി, വെപ്പണ്‍സ് ബേ ഡോര്‍ എന്നിവയാണ് കാണാതായ ഭാഗങ്ങള്‍. ഇവയില്‍ ശത്രുക്കളുടെ റഡാറുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്ന പ്രത്യേക റഡാര്‍-അബ്‌സോര്‍ബിംഗ് കോട്ടിംഗും ഉണ്ട്. ഈ ഭാഗങ്ങള്‍ ലഭിച്ചതിലൂടെ വിമാനത്തിന്റെ സാങ്കേതികവിദ്യ മനസ്സിലാക്കാനും അതിന്റെ ബലഹീനതകള്‍ കണ്ടെത്താനും ചൈനക്ക് സാധിച്ചേക്കും.
പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണത്തിലൂടെയാണ് യുഎസ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. എന്നാല്‍, ഈ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ചൈന പ്രതികരിച്ചത്. അതേസമയം, ഹോങ്കോങ്ങില്‍ ചൈനയ്ക്കുള്ള സ്വാധീനം വലുതാണ്.
വിമാനത്തിന്റെ നിര്‍മാതാക്കളായ ലോക്ഹീഡ് മാര്‍ട്ടിന്‍ ആണ് ഇതിന്റെ വിതരണ ശൃംഖലയില്‍ ഉള്ളത്. 4 മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ ഭാഗങ്ങള്‍ എങ്ങിനെ അവിടെ എത്തി എന്ന് വ്യക്തമാക്കാന്‍ ഓസ്‌ട്രേലിയക്കോ യുഎസിനോ കഴിഞ്ഞിട്ടില്ല. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ഈ ഷിപ്പിംഗ് പിഴവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാഗങ്ങള്‍ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. എന്നാല്‍ കാണാതായ ഭാഗങ്ങള്‍ അത്ര പ്രധാനപ്പെട്ടവയല്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലസ് വ്യക്തമാക്കി.
ലോക്ഹീഡ് മാര്‍ട്ടിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 10 ലക്ഷത്തിലധികം എഫ്-35 സ്‌പെയര്‍ പാര്‍ട്‌സുകള്‍ കാണാതായിട്ടുണ്ടെന്ന് പ്രമുഖ വാര്‍ത്താസ്ഥാപനമായ പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്രയും തന്ത്രപ്രധാനമായ സാങ്കേതിക വിദ്യ ചൈനയുടെ കൈകളില്‍ എത്തുന്നത് ഇതാദ്യമായാണ് എന്നാണ് വിവരം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് യുഎസില്‍ ഉള്ളപ്പോഴാണ് ഈ സംഭവം പുറത്ത് വരുന്നത്.
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

Summary
Top-secret parts of the F-35 fighter jet are in China; the mystery continues
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




