
എത്രവിളിച്ചിട്ടും ഉണര്‍ന്നില്ല, അമ്മയാനയ്ക്ക് പരിഭ്രമം; പിന്നെ സംഭവിച്ചത് (വീഡിയോ)
അല്‍പ്പസമയം കഴിഞ്ഞിട്ടും ആനക്കുട്ടി പ്രതികരിക്കാതെ വന്നതോടെ, അമ്മയാന മൃഗശാല ജീവനക്കാരുടെ സഹായം തേടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
ഓടിക്കളിച്ചു തളര്‍ന്ന് നിലത്തുകിടന്ന് ഉറങ്ങിയ ആനക്കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും ഉണരാതെ വന്നതോടെ അമ്മയാന പരിഭ്രമിച്ച് ചെയ്യുന്ന കാര്യങ്ങള്‍ വീണ്ടും വൈറലാകുന്നു. അല്‍പ്പസമയം കഴിഞ്ഞിട്ടും ആനക്കുട്ടി പ്രതികരിക്കാതെ വന്നതോടെ, അമ്മയാന മൃഗശാല ജീവനക്കാരുടെ സഹായം തേടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ടെയാണ് രസകരമായ ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. പ്രാഗ് മൃഗശാലയിലെ ആനക്കുട്ടിയുടെ ഒരു പഴയ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.അമ്മയാനയോടൊപ്പം ഓടിക്കളിച്ച കുട്ടിയാന കുറച്ചു കഴിഞ്ഞപ്പോള്‍ തറയില്‍ കിടന്ന് ഉറങ്ങിപ്പോയി.ആനക്കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ആനക്കുട്ടി ഉണരാതെ വന്നതോടെ അമ്മയാന പരിഭ്രമിച്ചു. തുമ്പിക്കൈ കൊണ്ട് തട്ടിയും മറ്റും എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആനക്കുട്ടി ഇതൊന്നുമറിയാതെ ഉറക്കം തുടര്‍ന്നു.
ആനക്കുട്ടി ഉണരാതെ വന്നതോടെ ഭയന്ന അമ്മയാന അല്പസമയം അവിടെ തുടര്‍ന്നശേഷം വേഗം മൃഗശാല ജീവനക്കാരുടെ സഹായം തേടുന്നതാണ് ദൃശ്യത്തിലുള്ളത്. അമ്മയാനയ്ക്കൊപ്പമെത്തിയ ജീവനക്കാര്‍ ആനക്കുട്ടിയെ ശരീരത്തില്‍ തട്ടിയതോടെ കുട്ടിയാന ഉറക്കം വിട്ടുണര്‍ന്നു. പഴയതുപോലെ തന്നെ തുള്ളിച്ചാടി അമ്മയാനയുടെ അരികിലേക്ക് ഓടിച്ചെന്നു. ആനക്കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് മനസ്സിലായതോടെയാണ് അമ്മയാനയ്ക്ക് സമാധാനമായത്.
After running and frolicking, an elephant calf went into a slumber. Worried mother sought help of zoo keepers to wake him up. Elephants are intelligent and social animals and interesting to observe. An old video from Prague Zoo. pic.twitter.com/EFNnYe0FNc
â Ramesh Pandey (@rameshpandeyifs) March 5, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
