
ഇലോണ്‍ മസ്ക് ലോകത്തിലെ ആദ്യ ട്രില്യണയര്‍; ചരിത്രമെഴുതി സ്പേസ് എക്സ്
ഒരു ഓഹരിക്ക് 135 ഡോളര്‍ എന്ന നിരക്കില്‍ 555.56 ദശലക്ഷം ഓഹരികള്‍ വിറ്റഴിച്ചതോടെ സ്പേസ് എക്സ് കമ്പനിയുടെ വിപണി മൂല്യം ഏകദേശം 1.77 ട്രില്യണ്‍ ഡോളറിലെത്തി.
ന്യൂയോര്‍ക്ക്: സാങ്കേതികവിദ്യ, ബഹിരാകാശ ഗവേഷണം, കൃത്രിമബുദ്ധി, സോഷ്യല്‍ മീഡിയ എന്നീ മേഖലകളില്‍ സ്വാധീനം ചെലുത്തുന്ന ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ ആസ്തി 1 ട്രില്യണ്‍ ഡോളര്‍ കടന്നു. ഇതോടെ ലോകത്തിലെ ആദ്യ ട്രില്യണയര്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മസ്കെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ (SpaceX) പ്രാഥമിക ഓഹരി വില്‍പ്പന (IPO) വിജയകരമായി പൂര്‍ത്തിയായതോടെയാണ് ആസ്തി മൂല്യം ഒരു ട്രില്യണ്‍ ഡോളര്‍ കടന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നായി വിലയിരുത്തപ്പെടുന്ന സ്പേസ് എക്സ് ഓഹരി വില്‍പ്പന 75 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്. ഒരു ഓഹരിക്ക് 135 ഡോളര്‍ എന്ന നിരക്കില്‍ 555.56 ദശലക്ഷം ഓഹരികള്‍ വിറ്റഴിച്ചതോടെ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 1.77 ട്രില്യണ്‍ ഡോളറിലെത്തി. ഇതോടെ സ്പേസ് എക്സ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി മാറുകയായിരുന്നു.
സ്പേസ് എക്സിലെ സ്കിന്റെ ഓഹരി പങ്കാളിത്തത്തിന്റെ മൂല്യം മാത്രം ഏകദേശം 866 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകള്‍. ഇതിന് പുറമെ വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്ല, കൃത്രിമബുദ്ധി രംഗത്തെ എക്സ് എഐ (xAI), സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് (മുന്‍പ് ട്വിറ്റര്‍) എന്നിവയിലെ നിക്ഷേപങ്ങളും ചേര്‍ന്നാണ് സമ്പത്ത് 1.1 ട്രില്യണ്‍ ഡോളറിന് മുകളില്‍ ആസ്തിമൂല്യം എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്ക്, ടെസ്ലയുടെയും സ്പേസ് എക്സിന്റെയും വളര്‍ച്ചയിലൂടെയാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ഉയര്‍ന്നത്. പുനരുപയോഗിക്കാവുന്ന റോക്കറ്റുകള്‍, ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക്, മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള പദ്ധതികള്‍ എന്നിവയിലൂടെ സ്പേസ് എക്സ് ബഹിരാകാശ മേഖലയെ തന്നെ മാറ്റിമറിച്ച സ്ഥാപനമായി മാറിയിട്ടുണ്ട്.
എന്നാല്‍ മസ്കിന്റെ കമ്പനികളുടെ മൂല്യനിര്‍ണയം യാഥാര്‍ഥ്യത്തെക്കാള്‍ വളരെ ഉയര്‍ന്നതാണെന്നും നിക്ഷേപകര്‍ മസ്കിന്റെ വ്യക്തിപരമായ പ്രതിച്ഛായയിലും ഭാവി വാഗ്ദാനങ്ങളിലുമാണ് വിശ്വാസം അര്‍പ്പിക്കുന്നതെന്നും ചില സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 'എലോണ്‍ പ്രീമിയം' എന്നാണ് ചിലര്‍ ഐപിഒ നേട്ടത്തെ വിശേഷിപ്പിക്കുന്നത്. കമ്പനികളുടെ ഭാവി സാധ്യതകളെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ ആവേശമാണ് ഈ ഉയര്‍ന്ന മൂല്യനിര്‍ണയത്തിന് പിന്നിലെന്നാണ് അവരുടെ വിലയിരുത്തല്‍.
അതേസമയം, സ്പേസ് എക്സിന്റെ ഓഹരി വില്‍പ്പനയ്ക്ക് വിപണിയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സ്ഥാപന നിക്ഷേപകര്‍ക്കൊപ്പം ചെറുകിട നിക്ഷേപകരില്‍ നിന്നും അസാധാരണമായ താല്പര്യം പ്രകടമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഓഹരിയുടെ നിലവിലെ മൂല്യം അമിതമാണെന്നും ഭാവിയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായേക്കാമെന്നുമുള്ള മുന്നറിയിപ്പും ചില വിശകലന വിദഗ്ധര്‍ നല്‍കുന്നുണ്ട്.
സമ്പത്തിന്റെ കാര്യത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ചെങ്കിലും, അസമത്വം വര്‍ധിക്കുന്ന ലോകത്ത് ഒരാള്‍ ട്രില്യണ്‍ ഡോളര്‍ സമ്പത്തിന്റെ ഉടമയാകുന്നത് സാമ്പത്തിക-സാമൂഹിക ചര്‍ച്ചകള്‍ക്ക് പുതിയ വഴിത്തിരിവ് നല്‍കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Elon Musk becomes world's first trillionaire; SpaceX makes history
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

