6.45 ബില്യന്‍ ഡോളറിന്റെ ആസ്തിയോടെ 487ാം സ്ഥാനത്താണ് എംഎ യൂസഫലി.

Elon Musk, the richest man in the world; India's richest man Ambani, MA Yousafali is also on the list
ഇലോണ്‍ മസ്‌ക്Source by : ഫയല്‍ ചിത്രം
Last Updated :7 October 2024, 6:32 pm IST

News Now

ദുബായ്: ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെര്‍ഗ്. സ്‌പേസ് എക്‌സ്, ടെസ്ല, എക്‌സ് തലവന്‍ ഇലോണ്‍ മസ്‌കാണ് ലോകസമ്പന്നന്‍. 63 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മസ്‌കിനുള്ളത്. 6.73 ബില്യണ്‍ ഡോളറിന്റെ വര്‍ധനവ് ഇക്കാലയളവില്‍ മസ്‌ക്കിനുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികയില്‍ ഇടം പിടിച്ച ഒരേയൊരു മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയാണ്. 6.45 ബില്യന്‍ ഡോളറിന്റെ ആസ്തിയോടെ 487ാം സ്ഥാനത്താണ് എംഎ യൂസഫലി.

പട്ടികയില്‍ മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാം സ്ഥാനത്തെത്തി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളി സക്കര്‍ബര്‍ഗ് രണ്ടാമനായത്. 211 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് സക്കര്‍ബര്‍ഗിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന് 209 ബില്യണ്‍ ഡോളറിന്റെ ആസ്തിയും.

ഫ്രഞ്ച് ആഡംബര ഫാഷന്‍ ബ്രാന്‍ഡായ എല്‍വിഎംഎച്ചിന്റെ തലവന്‍ ബെര്‍ണാഡ് അര്‍ണോയാണ് നാലാംസ്ഥാനത്ത്. 193 ബില്യന്‍ ഡോളറിന്റെ ആസ്തിയാണ് ബെര്‍ണാഡിനുള്ളത്. ആദ്യ നൂറ് പേരുടെ പട്ടികയില്‍ 59 പേരും യുഎസ്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. യു.എസില്‍ നിന്ന് 35 പേരും ഇന്ത്യ ചൈന രാജ്യങ്ങളില്‍ നിന്ന് 12 പേര്‍ വീതവും ഇടം പിടിച്ചു.

മുകേഷ് അംബാനിയാണ് ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ മുന്നിലുള്ളത്. 105 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 14-ാം സ്ഥാനത്താണ് മുകേഷ് അംബാനി. 99.5 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 18-ാം സ്ഥാനത്തുള്ള ഗൗതം അദാനിയാണ് രണ്ടാമത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates