സൗദിയിലെ പ്രവാസികൾ ശ്രദ്ധിക്കുക; ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ല​ർ പ​ര്യ​ട​നം ആരംഭിച്ചു

പുതിയ പാ​സ്​​പോ​ർ​ട്ട്​ എ​ടു​ക്ക​ൽ,പാ​സ്​​പോ​ർ​ട്ട് പു​തു​ക്ക​ൽ,സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​റ്റ​സ്​​റ്റേ​ഷ​ൻ, വി​സയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തിനായി ആണ് കോ​ൺ​സു​ല​ർ സംഘം പ​ര്യ​ട​നം നടത്തുന്നത്.

riyadh embassy
Indian Embassy launches consular tour to resolve various issues of Indian expatriates in Saudi ArabiaRiyadh Indian embassy /x
Edited by :JOICE MON D L
Last Updated :12 ജൂലൈ 2025, 1:05 pm IST

റിയാദ്: സൗദിയിലെ പ്ര​വാ​സി​ക​ളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ല​ർ പ​ര്യ​ട​നം ആരംഭിച്ചു. പുതിയ പാ​സ്​​പോ​ർ​ട്ട്​ എ​ടു​ക്ക​ൽ, പാ​സ്​​പോ​ർ​ട്ട് പു​തു​ക്ക​ൽ, സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​റ്റ​സ്​​റ്റേ​ഷ​ൻ, വി​സയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തിനായി ആണ് കോ​ൺ​സു​ല​ർ സംഘം പ​ര്യ​ട​നം നടത്തുന്നത്. എം​ബ​സി​യു​ടെ അ​ധി​കാ​ര ​പരി​ധി​യി​ൽ വരുന്ന വിവിധ സ്ഥലങ്ങളിൽ ഈ മാസം മുതൽ സെ​പ്​​തം​ബ​ർ വ​രെ​യാണ് പ​ര്യ​ട​നം നടത്തുക.

സ്ഥലങ്ങളും തീയതികളുംചുവടെ ചേർക്കുന്നു:

ദമാം

ഈ ​മാ​സം 17, 24, 31, ആ​ഗ​സ്​​റ്റ്​ 07, 14, 21, 28, സെ​പ്​​തം​ബ​ർ 04, 11, 18, 25 തീ​യ​തി​ക​ളി​ൽ

ജു​ബൈ​ൽ

ജൂ​ലൈ 25, ആ​ഗ​സ്​​റ്റ് 08, 22, സെ​പ്​​തം​ബ​ർ 12, 26 തീ​യ​തി​ക​ളി​ൽ

അൽ ഹു​ഫൂ​ഫ് (അ​ൽ അ​ഹ്​​സ)

ആ​ഗ​സ്​​റ്റ് ഒ​ന്ന്, അ​ഞ്ച്​ തീ​യ​തി​ക​ളി​ൽ

ബു​റൈ​ദ

ജൂലൈ 25, ഒ​മ്പ​ത്​ തീ​യ​തി​ക​ളി​ൽ

അ​റാ​റ്

ജൂലൈ 18

വാ​ദി അ​ൽ ദ​വാ​സി​ർ, അ​ൽ ഖ​ഫ്​​ജി

ആ​ഗ​സ്​​റ്റ് 8

ഹ​ഫ​ർ അ​ൽ ബാ​ത്വി​നി​

ആ​ഗ​സ്​​റ്റ് 22 ​

ഹാ​ഇ​ൽ

സെ​പ്​​തം​ബ​ർ അഞ്ച്

​സ​കാ​ക (അ​ൽ ജൗ​ഫ്)​

സെ​പ്​​തം​ബ​ർ 12

വിശദവിവരങ്ങൾക്ക് https://www.eoiriyadh.gov.in എന്ന വെബ്സൈറ്റ് വഴിയോ അടുത്തുള്ള വി എഫ് എസ് സെന്ററിന്റെ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

News Now

Summary

Indian Embassy launches consular tour to resolve various issues of Indian expatriates in Saudi Arabia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates