റെയിന്‍ സെന്‍സിങ് വൈപ്പര്‍, ലെയ്ന്‍ വാച്ച് കാമറ; എലിവേറ്റ് ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ചൊവ്വാഴ്ച, ബുക്കിങ് ആരംഭിച്ചു

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ അവരുടെ ജനപ്രിയ മോഡലായ എലിവേറ്റിന്റെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബര്‍ ആറിന് ലോഞ്ച് ചെയ്യും

Honda Elevate Facelift
Honda Elevate Faceliftsource: honda
Edited by :Dhanoj AM
Last Updated :1 ഒക്ടോബർ 2026, 1:31 pm IST

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ അവരുടെ ജനപ്രിയ മോഡലായ എലിവേറ്റിന്റെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബര്‍ ആറിന് ലോഞ്ച് ചെയ്യും. ഇതിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. 21,000 രൂപ നല്‍കി ഈ മിഡ് സൈസ് എസ് യുവി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

അതിനിടെ കാറിന്റെ ടീസര്‍ വിഡിയോ കമ്പനി പുറത്തുവിട്ടു. നിരവധി പുതിയ ഫീച്ചറുകളുമായാണ് കാര്‍ വിപണിയില്‍ എത്തുക. പുതിയ ഗ്രില്‍ ഡിസൈന്‍, സെഗ്മെന്റേഡ് എല്‍ഇഡി ലൈറ്റ് ബാര്‍, ഗ്രില്ലില്‍ നിന്ന് ബോണറ്റിലേക്ക് മാറ്റിയ ഹോണ്ട ലോഗോ, കണക്ട്ഡ് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയാണ് ഡിസൈനിലെ മാറ്റങ്ങള്‍. പുതുക്കിയ ബമ്പറുകള്‍, പുതിയ രൂപത്തിലുള്ള അലോയ് വീലുകള്‍ എന്നിവയാണ് മറ്റു ആകര്‍ഷണങ്ങള്‍.

മാറ്റി രൂപകല്‍പ്പന ചെയ്ത ഡാഷ്‌ബോര്‍ഡ്, ആംബിയന്റ് ലൈറ്റിങ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍ തുടങ്ങിയവയാണ് അകത്തളത്തിലെ ഫീച്ചറുകള്‍. ലെയ്ന്‍ വാച്ച് കാമറ, ഇലക്ട്രിക് സണ്‍റൂഫ്, അഡാസ് സ്യൂട്ട്, ആറ് എയര്‍ബാഗുകള്‍, ടിപിഎംഎസ് എന്നിവയുമായാണ് വാഹനം വിപണിയില്‍ എത്തുക.

ആറ് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളുമായി ഘടിപ്പിച്ച 1.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, ഐവിടെക് പെട്രോള്‍ എന്‍ജിനാണ് ഇതിന്റെ കരുത്ത്. 119 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി എന്‍ജിനുണ്ട്.

News Now

Summary

Honda Elevate Facelift Pre-bookings Open: Launch Next Week

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates