News Now
വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം
ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു

Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

ടോക്യോ: റഷ്യയുടെയും ചൈനയുടെയും ഫൈറ്റര് ജെറ്റുകള് തങ്ങളുടെ വ്യോമാതിര്ത്തിക്ക് സമീപം എത്തിയെന്ന് ജപ്പാന്. ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള് പങ്കെടുക്കുന്ന ക്വാഡ് ഫച്ചകോടി നടക്കുന്നതിനിടെയാണ് ജപ്പാന് പ്രതിരോധ മന്ത്രി നോബുവൊ കിഷി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വിഷയത്തില് റഷ്യയോടും ചൈനയോടും ആശങ്ക രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
എന്നാല് കിഴക്കന് ചൈനാ കടലില് റഷ്യന്, ചൈന ഫൈറ്റര് ജെറ്റുകള് സ്ഥിരമായുള്ള പട്രോളിങ്ങാണ് നടത്തിയതെന്നും ജപ്പാന്റെ വ്യോമാതിര്ത്തിയില് പ്രവേശിച്ചിട്ടില്ലെന്നും റഷ്യന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
രണ്ട് ചൈനീസ് എച്ച് 6 കെ ബോംബര് വിമാനങ്ങളും രണ്ട് റഷ്യന് ടിയു-95 എംഎം ബോംബര് വിമാനങ്ങളുമാണ് പട്രോളിങ് നടത്തിയത്. ചൈന,റഷ്യന് ഫൈറ്റര് വിമാനങ്ങള് തങ്ങളുടെ വ്യോമാതിര്ത്തിയില് പ്രവേശിച്ചെന്ന് സൗത്ത് കൊറിയയും ആരോപിച്ചു.
VIDEO: Chinese H-6K bombers and Russian Tu-95MS bombers conducted regular joint strategic patrols above the Sea of Japan, E.China Sea and West Pacific on Tue. The aircraft abided by intl regulations and did not violate any other country's airspace: Russian Defense Ministry pic.twitter.com/771mVKjqW0
â Global Times (@globaltimesnews) May 24, 2022
ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന്, ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയന് പ്രധാനമന്ത്രി ആന്റണി ആല്ബനീസ് എന്നിവരാണ് ക്വാഡ് ഉച്ചകോടിയില് പങ്കെടുക്കുന്നത്.
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



