
കൊറോണ സ്വയം പരിശോധിക്കാം, ഫലം അരമണിക്കൂറിനകം; പുതിയ ടെസ്റ്റിങ് കിറ്റിന് അനുമതി
14 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് പരിശോധന നടത്താന്‍ സാധിക്കുക
വാഷിങ്ടണ്‍: കോവിഡ് 19 സ്ഥിരീകരിക്കാന്‍ പുതിയ പരിശോധനാ സംവിധാനത്തിന് അനുമതി നല്‍കി അമേരിക്ക. കൊറോണ വൈറസിനെ കണ്ടെത്താനുള്ള സെല്‍ഫ് ടെസ്റ്റിങ് കിറ്റിനാണ് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. വൈറസ് ബാധയുണ്ടോ എന്ന് സ്വയം പരിശോധിച്ച് അര മണിക്കൂറിനുള്ളില്‍ ഫലമറിയാം എന്നതാണ് ഇതിന്റെ സവിശേഷത.
14 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് പരിശോധന നടത്താന്‍ സാധിക്കുക. മൂക്കില്‍ നിന്ന് സ്വന്തമായി സ്രവം എടുത്ത് ഇതില്‍ പരിശോധിക്കാം. ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഈ പരിശോധനാകിറ്റിന് അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ആരോഗ്യവിദഗ്ധര്‍ കോവിഡ് സാധ്യത കല്‍പിക്കുന്ന ആളുകള്‍ക്ക് സ്വയം ഈ പരിശോധനയ്ക്ക് വിധേയരാകാന്‍ സാധിക്കും.
14 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പരിശോധക്കണമെങ്കില്‍ സ്രവ സാംപിളുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ശേഖരിക്കണം. ലൂസിറ ഹെല്‍ത്ത് എന്ന കമ്പനിയാണ് ഈ പരിശോധനാ കിറ്റിന്റെ നിര്‍മാതാക്കള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Related News


തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
