വിവാഹ ഹാളില്‍ ബോംബ് സ്‌ഫോടനം; കൊല്ലപ്പെട്ടത് അഞ്ച് സ്ത്രീകൾ

26ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

ബോംബ് ആക്രമണം / പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:38 am IST
Edited by :migrator

സനാ: യെമനില്‍ വിവാഹ ഹാളിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചും സ്ത്രീകളാണ്.  26ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുതുവത്സര ദിനത്തിലായിരുന്നു ആക്രമണം. 

ഹൊദെയ്ദ സിറ്റിയിലാണ് സംഭവമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിൽ  ഹൂതി വിമതരും സര്‍ക്കാറും പരസ്പരം പഴിചാരി. 

ദക്ഷിണമേഖലയിലെ ആദേനില്‍ വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് വിവാഹ ഹാളിലും സ്‌ഫോടനമുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now