വടക്കന്‍ ഗസ്സയില്‍നിന്ന് പലസ്തീനികള്‍ക്ക് പലായനം ചെയ്യാനായാണ് വെടിനിര്‍ത്തല്‍.

​സെൻട്രൽ ഗാസ മുനമ്പിൽ ഇസ്രയേൽ വ്യോമാക്രമണത്തെ തുടർന്ന് തകർന്ന കെട്ടിടങ്ങൾക്ക് മുകളിലൂടെ പറക്കുന്ന റോക്കറ്റുകൾ‌/ പിടിഐ, ഫയല്‍
Last Updated :20 January 2024, 9:27 am IST

News Now

ഗാസയുടെ വടക്കന്‍ ഭാഗത്ത് ദിവസവും നാലു മണിക്കൂര്‍ വെടിനിര്‍ത്താന്‍ ഇസ്രായേല്‍ തീരുമാനിച്ചു. ഇക്കാര്യം ഇസ്രായേല്‍ അംഗീകരിച്ചതായി വൈറ്റ് ഹൗസാണ് അറിയിച്ചത്. വടക്കന്‍ ഗസ്സയില്‍നിന്ന് പലസ്തീനികള്‍ക്ക് പലായനം ചെയ്യാനായാണ് വെടിനിര്‍ത്തല്‍. അതേസമയം പൂര്‍ണമായും വെടിനിര്‍ത്തല്‍ എന്നതിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളിക്കളഞ്ഞു. താല്‍ക്കാലിക പിന്‍മാറ്റത്തിനെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്വാഗതം ചെയ്തു. എന്നാല്‍ വെടിനിര്‍ത്തലിന് സാധ്യതയില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. 

വടക്കന്‍ഗസ്സയില്‍ നിന്ന് ആളുകള്‍ക്ക് പലായനം ചെയ്യാന്‍ രണ്ട് മാനുഷിക ഇടനാഴികള്‍ രൂപപ്പെടുത്തുമെന്നും ഈ പ്രദേശങ്ങളില്‍ സൈനികനടപടികള്‍ ഉണ്ടാകില്ലെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബിയാണ് അറിയിച്ചത്, ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണിതെന്നും ജോണ്‍ കിര്‍ബി പറഞ്ഞു. 

വടക്കന്‍ ഗാസയില്‍ നിന്ന് പതിനായിരക്കണക്കിന് പലസ്തീനികള്‍ ആണ് പലായനം ചെയ്യുന്നത്. വിജയം വരെ യുദ്ധം തുടരുമെന്നും വെടിനിര്‍ത്തല്‍ പരിഗണനയില്‍ ഇല്ലെന്നും ഇസ്രായേല്‍ സൈനിക വക്താവ് പ്രതികരിച്ചു. തെക്കന്‍ മേഖലയിലേക്ക് ഒഴിഞ്ഞുപോകാന്‍ നാലു മണിക്കൂര്‍ കൂടി അധിക സമയം അനുവദിച്ചതായി ഇസ്രായേല്‍ അറിയിപ്പ് ലഭിച്ചതിനു പിന്നാലെ വടക്കന്‍ ഗസ്സയില്‍നിന്ന് സലാഹുദ്ദീന്‍ റോഡുവഴി നിരവധി പേരാണ് പലായനം ചെയ്യുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates