2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഗവേഷകന് ഫ്രാന്‍സിസ് ഹാല്സെന്.

News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

സ്റ്റോക്ക്ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഗവേഷകന് ഫ്രാന്‍സിസ് ഹാല്സെന്. അമേരിക്ക മാഡിസണിലെ വിസ്കോന്‍സിന്‍ സര്‍വകലാശാലയിലെ ഗവേഷകനാണ് ഹാല്സെന്. ഐസ് ക്യൂബ് ന്യൂട്രിനോ ഒബ്സര്‍വേറ്ററിയ്ക്ക് നല്കിയ സംഭാവനകളും ആസ്ട്രോഫിസിക്കല്‍ ഉത്ഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഊര്‍ജ്ജമുള്ള ന്യൂട്രിനോകളുടെ കണ്ടെത്തലിനുമാണ് പുരസ്കാരം.
സ്റ്റോക്ക്ഹോമില്‍ വെച്ച് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഏകദേശം 1.2 ദശലക്ഷം യുഎസ് ഡോളര്‍ ആണ് സമ്മാനത്തുക. ന്യൂട്രിനോകളെ കണ്ടെത്താന്‍ ദക്ഷിണധ്രുവത്തിലെ മഞ്ഞ് ഉപയോഗിക്കാമെന്നാണ് അദ്ദേഹം കണ്ടെത്തിയത്.
അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ശാസ്ത്രീയ നേതൃത്വവുമാണ് ഐസ് ക്യൂബ് ന്യൂട്രിനോ ഒബ്സര്‍വേറ്ററിയുടെ നിര്‍മ്മിതിക്ക് അടിത്തറയിട്ടത്. ലൈറ്റ് സെന്‍സറുകള്‍ ഘടിപ്പിച്ച ഒരു ക്യൂബിക് കിലോമീറ്റര്‍ വിസ്തൃതിയുള്ള മഞ്ഞുമലയാണിത്.
Summary
Francis Halzen wins Nobel Prize in physics for work on high-energy neutrinos of astrophysical origin
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



