വീണ്ടും ആഞ്ഞടിച്ച് ഫ്രഡ്ഡി ചുഴലിക്കാറ്റ്; ദക്ഷിണാഫ്രിക്കയിൽ മരണം 400 കടന്നു
മണ്ണിടിച്ചിലും മഴയിലും രക്ഷാപ്രവർത്തനം ദുസ്സഹം

ദക്ഷിണാഫ്രിക്കയിലെ മലാവിയിലുണ്ടായ ഫ്രഡ്ഡി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 326 ആയി. 183,159 പേരെ ഇതുവരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചതായി മലാവി പ്രസിഡന്റ് ലസാറസ് ചക്വേര അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വ്യാപക മണ്ണിടിച്ചിലും മഴയിലും രക്ഷാപ്രവർത്തനം ദുസ്സഹമായിരിക്കുകയാണ്.
മൂന്നൂറിലധികം സുരക്ഷാകേന്ദ്രങ്ങൾ ഒരിക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തേയും പൊലീസിനേയും ദുരന്തമേഖലയിൽ വിന്ന്യസിച്ചതായും അദ്ദേഹം പറഞ്ഞു.ഫെബ്രുവരി അവസാനത്തോടെയാണ് ആദ്യം ഫ്രഡ്ഡി ചുഴലിക്കാറ്റ് ദക്ഷിണാഫ്രിക്കൻ തീരം തൊടുന്നത്. മാഡഗസ്കർ തീരത്തും മൊസാംബിക്കിലും ആഞ്ഞടിച്ച ചുഴലിക്കാറ്റ് വൻനാശനഷ്ടമുണ്ടായിരുന്നു.
A horrible human disaster currently unfolding in Malawi. Storms and mudslides. Infrastructure disruptions. A friend who just sent me this video clip says they are in darkness, over 60 people are reportedly dead. pic.twitter.com/vR07ov6j5b
â sandile ngidi (@mahlephula) March 13, 2023
പിന്നീട് ഇന്ത്യൻ മഹാസമുദ്രത്തേക്ക് നീങ്ങിയെങ്കിലും കൂടുതൽ ശക്തിയോടെ അപൂർവ ഗതിമാറ്റം സംഭവിച്ച് വീണ്ടും തീരം തൊടുകയായിരുന്നു. ബുധനാഴ്ചയോടെ മഴയ്ക്ക് ശമനമുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് മൊസാംബിക്കിൽ 73 മരണവും മഡഗാസ്കറിൽ 17 മരണവും റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതോടെ ചുഴലിക്കാറ്റിനെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ മരിച്ചവരുടെ എണ്ണം 400 കടന്നു. പതിനായിരക്കണക്കിന് ആളുകൾക്ക് വീടു നഷ്ടമായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍



