
വിഷ ഗുളിക മുതല്‍ വിഷം ചേര്‍ത്ത ചുരുട്ടു വരെ; ഫിഡല്‍ കാസ്ട്രോയ്ക്കെതിരെ നടന്ന് 600 ലധികം വധശ്രമങ്ങള്‍, വെളിപ്പെടുത്തല്‍
തോമസ് മേയര്‍ എഴുതിയ മാഫിയ സ്പൈസ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

ഹവാന: അന്തരിച്ച ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രോ അതിജീവിച്ചത് അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ അറുന്നൂറില്‍ അധികം വധശ്രമങ്ങളെന്ന് വെളിപ്പെടുത്തല്‍. പാരാമൗണ്ട് പ്ലസില്‍ സ്ട്രീം ചെയ്യുന്ന മാഫിയ സ്പൈസ് എന്ന ഡോക്യുമെന്ററി സീരീസിലാണ് ഫിദലിനു നേരെയുണ്ടായ വധശ്രമങ്ങളെക്കുറിച്ചു പറയുന്നത്. തോമസ് മേയര്‍ എഴുതിയ മാഫിയ സ്പൈസ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കാസ്ട്രോയെ വധിക്കുന്നതിനായി സിഐഎ ക്രിമിനല്‍ സംഘങ്ങളെ ഏര്‍പ്പെടുത്തി. സാം ജിയാന്കാന, ജോണ്‍ റോസെല്ലി എന്നിവരാണ് ഇതിനു നിയോഗിക്കപ്പെട്ടത്. ഇവരെ റിക്രൂട്ട് ചെയ്തതില്‍ ഇടനിലക്കാരനായത് അഭിഭാഷകനും ബിസിനസുകാരനുമായ റോബര്‍ട്ട് മഹ്യൂ എന്നയാളാണെന്നും ഡോക്യുമെന്ററി പറയുന്നു.
വിഷ ഗുളികകള്‍ മുതല്‍ വിഷം നിറച്ച ചുരുട്ടുകള്‍ വരെ നല്‍കിയാണ് കാസ്ട്രോയ്ക്കെതിരെ വധശ്രമം നടന്നത്. ചുരുട്ടുകളില്‍ ബോട്ടുലിനം ടോക്സിന് കലര്ന്നതിനാല് അത് അകത്താക്കിയാല്‍ മരണം സംഭവിക്കും. വശീകരിച്ച് കൊലപ്പെടുത്തുന്നതിനായി ഒരു സ്ത്രീയെ ഉപയോഗിച്ചതായും പറയുന്നുണ്ട്. മാഫിയ സംഘങ്ങളായ ജിയാന്കാനയ്ക്കും റോസെല്ലിക്കും കാസ്ട്രോയെ വധിക്കാന്‍ കഴിഞ്ഞില്ല എന്ന് സിഐഎ രേഖകള്‍ തെളിയിക്കുന്നു. കാസ്ട്രോയ്ക്ക് സ്കൂബ ഡൈവിങ് വളരെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ആ സമയത്ത് അപായപ്പെടുത്താനും ശ്രമം നടന്നുവെന്നാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്.
1961-ലെ ക്യൂബയിലെ ബേ ഓഫ് പിഗ്സിന്റെ അധിനിവേശം, 1962-ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി, 1963-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകം എന്നിവയെല്ലാം ഈ ഡോക്യുമെന്ററില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Related News


കള്ളക്കടല്‍ പ്രതിഭാസം; കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം; തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട്

'പിന്നാലെ നടന്ന് പ്രതികാരബുദ്ധിയോടെ ആരെയും വേട്ടയാടില്ല'; പിണറായിക്കെതിരായ കേസിൽ മുഖ്യമന്ത്രി

