ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് പൈലറ്റിന്റെ ദേഹത്ത് എട്ടുകാലി വീണു; പിന്നെ സംഭവിച്ചത് - വൈറല്‍ വീഡിയോ
ലാന്‍ഡിങ്ങിനിടെ, വിമാനത്തിന്റെ കോക്ക്പിറ്റില്‍ പൈലറ്റിന്റെ ദേഹത്ത് വീണ എട്ടുകാലി പരിഭ്രാന്തി പരത്തി
സിഡ്നി: ലാന്‍ഡിങ്ങിനിടെ, വിമാനത്തിന്റെ കോക്ക്പിറ്റില്‍ പൈലറ്റിന്റെ ദേഹത്ത് വീണ എട്ടുകാലി പരിഭ്രാന്തി പരത്തി. അപ്രതീക്ഷിതമായി എട്ടുകാലി ദേഹത്ത് വീണതിന്റെ ഞെട്ടലില്‍ ഒരു നിമിഷം പൈലറ്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രതികരണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഓസ്ട്രേലിയയില്‍ കക്കാട് ദേശീയ പാര്ക്കിന് മുകളില്‍ വച്ചാണ് സംഭവം. ചെറിയ വിമാനം ലാന്‍ഡ് ചെയ്യാന്‍ പോകുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങള്‍ ഉണ്ടായത്. പൈലറ്റ് ഇരിക്കുന്ന സീറ്റിന് മുകളില്‍ വിമാനത്തിന്റെ മേല്‍ഭാഗത്ത് കൂടി എട്ടുകാലി ഇഴഞ്ഞുനീങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് പൈലറ്റിന്റെ ദേഹത്തേക്ക് എട്ടുകാലി വീഴുകയായിരുന്നു. അപ്രതീക്ഷിതമായി എട്ടുകാലി വീണതിന്റെ ഞെട്ടലില്‍ പൈലറ്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതികരണമാണ് വീഡിയോയിലുള്ളത്. ഒരു നിമിഷം പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ട സമയത്ത് വിമാനത്തിന് വിറയല്‍ സംഭവിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
വിമാനത്തിലെ യാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്. എട്ടുകാലി വീണതിന്റെ പരിഭ്രാന്തിയില്‍ പൈലറ്റ് തട്ടിമാറ്റാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വിമാനം അറ്റകുറ്റപ്പണി ചെയ്യുന്നവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് എട്ടുകാലി കോക്ക്പിറ്റില്‍ കുടുങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Afraid of flying and spiders? This might be your worst nightmare...
â 9News Australia (@9NewsAUS) June 16, 2021
A giant huntsman dropped on top of a panicked pilot, as the small plane was landing at a Northern Territory airfield.
STORY: https://t.co/mxfqP3KtP9#9News pic.twitter.com/JEgi31RMqu
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ
'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ 'അവസ്ഥ'!!!

'ലാലേട്ടനെ ഉപ്പൂപ്പ ആക്കണ്ടായിരുന്നു, അച്ഛനാക്കിയാൽ മതിയാരുന്നു! ഇത്രയും ഡീഗ്രേഡിങിന്റെ ആവശ്യമില്ല'; 'ഖലീഫ' ഒടിടി റിലീസ് പ്രതികരണം

Related News

'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ 'അവസ്ഥ'!!!
