
റഷ്യയില്‍ നിന്ന് ഇനി എണ്ണ വാങ്ങുന്നില്ലെന്ന് കേട്ടു, നല്ല കാര്യമെന്ന് ട്രംപ്; അറിയില്ലെന്ന് ഇന്ത്യ
ഏകദേശം 70 രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിക്ക് യുഎസ് തീരുവ ചുമത്തുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.

വാഷിങ്ടണ്‍: റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചെന്ന് കേട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ഇനി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ പോകുന്നില്ലെന്ന് മനസ്സിലായി. അങ്ങനെയാണ് കേട്ടത്. അതു ശരിയാണോ അല്ലയോ എന്ന് എനിക്കറിയില്ല. പക്ഷേ, അതൊരു നല്ല നടപടിയാണ്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഏകദേശം 70 രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിക്ക് യുഎസ് തീരുവ ചുമത്തുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. വ്യാപാര ചര്‍ച്ചകളില്‍ അന്തിമ ധാരണയാകാത്ത സാഹചര്യത്തില്‍ ഇന്ത്യയ്ക്കെതിരെ അധിക തീരുവ ചുമത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്ക്ക് 25% തീരുവ യുഎസ് ഏര്‍പ്പെടുത്തി. യുഎസ് വിലക്ക് ലംഘിച്ചു റഷ്യയില്‍നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതും ട്രംപിനെ പ്രകോപിപ്പിച്ചു. അധിക തീരുവയില്‍ മേല്‍ പിഴ ചുമത്തുമെന്നും ട്രംപ് അറിയിച്ചിരുന്നെങ്കിലും എക്സിക്യൂട്ടീവ് ഉത്തരവില്‍ ഇതു സംബന്ധിച്ച പരാമര്‍ശമില്ല.
ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ കഴിഞ്ഞ ആഴ്ച റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയോ എന്ന ചോദ്യത്തിന് ഇതു സംബന്ധിച്ച വിവരങ്ങള്‍ തനിക്കറിയില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളിന്റെ മറുപടി. ''ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ഞങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുന്നത് രാജ്യാന്തര വിപണിയില്‍ ലഭ്യമായ എണ്ണയുടെ വിലയെയും അന്നത്തെ ആഗോള സാഹചര്യത്തെയും അടിസ്ഥാനമാക്കിയാണ്. നിങ്ങള്‍ പറഞ്ഞതിന്റെ വിശദാംശങ്ങള്‍ എനിക്കിറിയി.ല്ല'' രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ഇന്ത്യയുടെ വ്യാപാര, നയതന്ത്ര നയങ്ങളെ നിശിതമായി വിമര്‍ശിച്ചാണ് 25% പകരംതീരുവയും പിഴയും ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യ അമേരിക്കയുടെ അടുത്ത സുഹൃദ് രാജ്യമായിട്ടും ഉയര്‍ന്ന തീരുവ മൂലം വളരെ കുറച്ചു വ്യാപാരമേ അമേരിക്കയ്ക്ക് നടത്താന്‍ കഴിഞ്ഞുള്ളുവെന്നും ട്രംപ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിനാണ് ഇന്ത്യയ്ക്കു പിഴ കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ നടപടി മോസ്കോയെ യുക്രൈന് യുദ്ധത്തിന്റെ പേരില്‍ ഒറ്റപ്പെടുത്താനുള്ള രാജ്യാന്തര ശ്രമത്തിനെതിരാണെന്ന് ട്രംപ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമായിരുന്നു. തൊട്ടുപിന്നാലെ ട്രംപ് ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങള്‍ക്കും മേല്‍ പകരം തീരുവ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്കു മേല്‍ ഏപ്രില്‍ 2 ന് 26% പകരംതീരുവയും 10% അടിസ്ഥാന തീരുവയുമാണു പ്രഖ്യാപിച്ചത്. വ്യാപാരക്കരാര്‍ ചര്‍ച്ചയ്ക്കായി ഓഗസ്റ്റ് പകുതിയോടെ യുഎസ് സംഘം ഇന്ത്യയിലെത്തുമെന്നും അന്ന് സംയുക്ത കരാറിന് കളമൊരുങ്ങുമെന്നുമായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
US President Donald Trump said he heard that India has stopped buying oil from Russia
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



