
ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍; 10 കോടി ബാരല്‍ എണ്ണ വിപണിയിലേക്ക്
ആഗോള വിപണിയില്‍ ഇന്ധന വില കുറയ്ക്കുന്നതിന് ഇന്ധനശേഖരത്തില്‍ നിന്ന് എണ്ണ അനുവദിക്കാന്‍ തീരുമാനിച്ച് ജി7 രാജ്യങ്ങള്‍.

മുംബൈ: ആഗോള വിപണിയില്‍ ഇന്ധന വില കുറയ്ക്കുന്നതിന് ഇന്ധനശേഖരത്തില്‍ നിന്ന് എണ്ണ അനുവദിക്കാന്‍ തീരുമാനിച്ച് ജി7 രാജ്യങ്ങള്‍. അടുത്ത നാലുമാസത്തിനിടെ 10 കോടി ബാരല്‍ എണ്ണ വിപണിയില്‍ എത്തിക്കാനാണ് ജി7 രാജ്യങ്ങള്‍ക്ക് ഇടയില്‍ ധാരണയായത്. ആഗോള തലത്തില്‍ എണ്ണവില കുറയ്ക്കുന്നതിന് ഇന്ധനശേഖരത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ എണ്ണ അനുവദിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
ഇതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടുണ്ട്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 102 ഡോളറില്‍ എത്തി നില്‍ക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് യുകെയില്‍ ഡീസല്‍ വില ചരിത്രത്തിലാദ്യമായി ലിറ്ററിന് രണ്ട് പൗണ്ടിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജി7 രാജ്യങ്ങള്‍ യോഗ്യം ചേര്‍ന്ന് അടിയന്തരമായി ഇന്ധനശേഖരത്തില്‍ നിന്ന് എണ്ണ അനുവദിക്കാന്‍ തീരുമാനിച്ചത്.
യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ കൂടുതല്‍ എണ്ണ ശേഖരം വിപണിയില്‍ എത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ അമേരിക്കയില്‍ നിന്നുള്ള ഡീസല്‍ കയറ്റുമതി നിരോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫ്രാന്‍സ്, കാനഡ, ജര്‍മ്മനി, ഇറ്റലി, ജപ്പാന്, യുകെ, അമേരിക്ക എന്നിവ അടങ്ങുന്നതാണ് ജി7 രാജ്യങ്ങള്‍.
WHAT TO READ NEXT

ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
G7 to release 100 million barrels of energy reserves
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



