
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ യുവതിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ഇസ്രയേല്‍ ജയിലിലുള്ള എല്ലാ പലസ്തീന്‍കാരേയും മോചിപ്പിക്കണം എന്നാണ് തങ്ങളുടെ ആവശ്യമെന്ന് വീഡിയോയില്‍ ഹമാസ് പറഞ്ഞു. യുദ്ധം ആരംഭിച്ചതിന് ശേഷം, ആദ്യമായാണ് ബന്ദിയുടെ വീഡിയോ ഹമാസ് പുറത്തുവിടുന്നത്.
മിയ ഷെം എന്ന ഫ്രഞ്ച് സ്വദേശിയായ 21കാരിയുടെ വീഡിയോ ആണ് ഹമാസിന്റെ സായുധ വിഭാഗം അല്‍ ഖസം ബ്രിഗേഡ് പുറത്തുവിട്ടത്. പരിക്കേറ്റ മിയയെ ഒരു മെഡിക്കല്‍ സ്റ്റാഫ് പരിചരിക്കുന്നത് 78 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. ഗാസയിലാണ് താനുള്ളതെന്നും തനിക്ക് മരുന്നു നല്‍കുന്നുണ്ടെന്നും വീട്ടിലേക്ക് തിരിച്ചു പോകണമെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്. സൂപ്പര്‍നോവ ഫെസ്റ്റിവലില്‍ നിന്നാണ് മിയയെ ഹമാസ് തട്ടിക്കൊണ്ടുപോയത്.
Al-Qassam Brigades troops provide medical aid to Israeli Prisoner of War Mia Schem. She gives message to Israel that she is in #Gaza and hopes to reunite with her family.#PalestineGenocide #IsraelGazaWar #GazaCity #IsrealPalestineconflict. pic.twitter.com/4HWCQop77o
â Matin Khan (@matincantweet) October 17, 2023
ഇസ്രയേല്‍ തടവിലാക്കിയ 6,000 പലസ്തീന്‍കാരെ മോചിപ്പിക്കാതെ സംഭാഷണത്തിന് ഒരുക്കമല്ലെന്ന് ഹമാസ് മുന്‍ മേധാവി ഖലീദ് മെഷാല്‍ പറഞ്ഞു. 250പേരാണ് തങ്ങളുടെ തടവുകാരായി ഗാസയിലുള്ളതെന്ന് ഹമാസ് അവകാശപ്പെട്ടു. തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചാല്‍ ഉടന്‍ ഇവരെ വിട്ടയക്കുമെന്നും ഹമാസ് പറഞ്ഞു. അതേസമയം, ഹമാസ് 199 പേരെയാണ് തടവിലാക്കിയിരിക്കുന്നത് എന്നും ഇവരുടെ കുടുംബങ്ങളെ തിരിച്ചറിഞ്ഞു എന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ 'ഹമാസിനെ കുറിച്ച് ഒരു വാക്കുപോലുമില്ല'; റഷ്യന്‍ പ്രമേയം തള്ളി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



