സൗദിയിൽ എത്ര ഒട്ടകങ്ങൾ ഉണ്ട്?

വെള്ളവും ഭക്ഷണവും കഴിക്കാതെ ദിവസങ്ങളോളം മരുഭൂമിയിൽ കഴിയാൻ ഇവയെ സഹായിക്കുന്നത് ഈ പ്രത്യേകതയാണ്. വെറും 13 മിനിറ്റു കൊണ്ട് 113 ലിറ്റർ വെള്ളം കുടിക്കാൻ കഴിയുന്ന ജീവികൂടിയാണ് ഒട്ടകം

 A camel lying in the desert
There are 2.2 million camels of various breeds in Saudi Arabiafile
Last Updated :24 June 2025, 7:47 pm IST
Edited by :JOICE MON D L

റിയാദ് : ഒട്ടകങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിൽ ഓടിയെത്തുന്നത് പൂഴി മണലിലൂടെ നടന്നു നീങ്ങുന്ന ആ സാധു മൃഗത്തെ ആയിരിക്കും. 46 രാജ്യങ്ങളിൽ ഒട്ടകങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 3.5 കോടി ഒട്ടകങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളത് എന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്. ഇക്കഴിഞ്ഞ ജൂ​ൺ 22 ലോക ഒട്ടക ദിനം ആയിരുന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ വളരെയധികം വിപുലമായി തന്നെ ആണ് ഈ വർഷത്തെ ഒട്ടകദിനം ആഘോഷിച്ചത്.

ലോ​ക ഒ​ട്ട​ക​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം രാജ്യത്തെ ഒ​ട്ട​ക​ങ്ങ​ളു​ടെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ടിരുന്നു. രാ​ജ്യ​ത്ത്​ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 22 ല​ക്ഷം ഒ​ട്ട​ക​ങ്ങ​ളു​ണ്ടെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 656,400 ഒ​ട്ട​ക​ങ്ങ​ളു​ള്ള റി​യാ​ദ് മേ​ഖ​ല​യാ​ണ് മു​ന്നി​ൽ. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ 361,100 ഉം ​മ​ക്ക​യി​ൽ 281,100 ഉം ​ഒ​ട്ട​ക​ങ്ങ​ളു​ണ്ട്.

unofficial estimates say that there are 3.5 crore camels in different parts of the world.

unofficial estimates say that there are 3.5 crore camels in different parts of the world. - file

ലോ​ക ഒ​ട്ട​ക​ദി​ന​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച് ച​രി​ത്ര​പ​ര​മാ​യും സാ​മ്പ​ത്തി​ക മേ​ഖ​ല​യിലും ഒ​ട്ട​ക​ങ്ങ​ൾ വ​ഹി​ക്കു​ന്ന പങ്ക് സൗദി മ​ന്ത്രാ​ല​യം അ​വ​ലോ​ക​നം ചെ​യ്തു.

ഒ​ട്ട​ക​പ്ര​ജ​ന​ന​ത്തെ​യും ഉ​ൽ​പാ​ദ​ന​ത്തെ​യും പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ മ​ന്ത്രാ​ല​യം ഒ​രു​ക്കു​ന്നു. മ​ദീ​ന മേ​ഖ​ല​യി​ൽ 167,600 ഉം ​അ​ൽ ഖ​സീ​മി​ൽ 138,800 ഉം ​ഹാ​ഇ​ലി​ൽ 128,100 ഉം ​അ​സീ​റി​ൽ 98,900 ഉം ​ത​ബൂ​ക്കി​ൽ 96,200 ഉം ​വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ 88,300 ഉം ​ഒ​ട്ട​ക​ങ്ങ​ളു​ണ്ട്. അ​ൽ ജൗ​ഫി​ൽ 94,500, ന​ജ്‌​റാ​നി​ൽ 59,600, ജി​സാ​നി​ൽ 36,900, അ​ൽ ബാ​ഹ​യി​ൽ 27,000 ഒ​ട്ട​ക​ങ്ങ​ൾ ഉ​ള്ള​താ​യി ആണ് റിപ്പോർട്ടിൽ പറയുന്നത്.

camel race

camel race - file

ഒട്ടകം അത്ര നിസ്സാരക്കാരനല്ല !

ഏത് ചുട്ടുപൊള്ളുന്ന മരുഭൂമിയിലും ജീവിക്കാൻ കഴിയുന്ന പ്രത്യേക ശാരീരിക സവിശേഷതകൾ ഒട്ടകങ്ങൾക്കുണ്ട്. ശരീരത്തിലെ കട്ടിയുള്ള രോമങ്ങളാണ് ഒട്ടകങ്ങളുടെ പ്രധാന സവിശേഷത. പൊള്ളിക്കുന്ന ചൂടിൽ നിന്നും മരംകോച്ചുന്ന തണുപ്പത്തു നിന്നും ശരീരത്തെ കാത്ത് സംരക്ഷിക്കുന്നത് ഈ രോമങ്ങളാണ്. ഇതിന് പുറമേ വയറിന്റെ ഭാഗത്തും കാൽമുട്ടുകളിലുമുള്ള കട്ടിയേറിയ മാംസഭാഗം നിലത്തെ ചൂടിനെ തടയാൻ സഹായിക്കും. അത് കൊണ്ട് ഏതു ചൂട് മണലിലും വളരെ ഈസിയായി നടക്കാൻ ഒട്ടകങ്ങൾക്ക് കഴിയും.

ഒട്ടകത്തിന്റെ പുറത്തെ കൂനാണ് മറ്റൊരു പ്രത്യേകത. വെള്ളവും ഭക്ഷണവും കഴിക്കാതെ ദിവസങ്ങളോളം മരുഭൂമിയിൽ കഴിയാൻ ഇവയെ സഹായിക്കുന്നത് ഈ പ്രത്യേകതയാണ്. വെറും 13 മിനിറ്റു കൊണ്ട് 113 ലിറ്റർ വെള്ളം കുടിക്കാൻ കഴിയുന്ന ജീവികൂടിയാണ് ഒട്ടകങ്ങൾ.

ഒട്ടകങ്ങളുടെ നീളവും വീതിയുമുള്ള കാലുകൾ ചൂടിൽ നിന്നും അവയെ സംരക്ഷിക്കുകയും പൊടിമണലിൽ താഴ്ന്നു പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും. നീളമുള്ള സമൃദ്ധമായ കൺപീലികൾ ഉള്ളത് കൊണ്ട് കാറ്റത്ത് മണൽ കണ്ണിൽ വീഴില്ല. രോമം, പാൽ , മാംസം, തുടങ്ങിയവയ്ക്കും മരുഭൂമിയിലെ യാത്രകൾക്കുമാണ് ഒട്ടകങ്ങളെ കൂടുതൽ ആയി ഉപയോഗിക്കുന്നത്. 40-50 വർഷം വരെയാണ് ഇവയുടെ ആയുസ്സ്.

News Now

Summary

When we hear the word camel, the first thing that comes to our mind is that humble animal that walks on the dusty sand. According to statistics, camels are found in 46 countries. Unofficial estimates say that there are 3.5 crore camels in different parts of the world.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates