തോണി മറിച്ചിട്ടു; ഉയര്‍ന്നുപൊങ്ങിയ തിമിംഗലത്തിന്റെ 'വായില്‍ രണ്ടുപേര്‍' ( വീഡിയോ)

അമേരിക്കയിലെ കാലിഫോര്‍ണിയ ബീച്ചിലാണ് സംഭവം

Last Updated :20 January 2024, 8:32 am IST

മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന അനുഭവമാണ് അമേരിക്കയിലെ രണ്ട് സുഹൃത്തുക്കള്‍ക്ക് പറയാനുള്ളത്. തിമിംഗലത്തെ നിരീക്ഷിച്ച് കൊണ്ടിരിക്കുമ്പോള്‍, ഇത്തരമൊരു അനുഭവം ഉണ്ടാകുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല. ചെറുതോണിയായ കയാക്കില്‍ ഇരുന്ന് തിമിംഗലത്തെ നിരീക്ഷിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിമിംഗലം ചെറുതോണി മറിച്ചിട്ടുണ്ട്. തിമിംഗലത്തിന്റെ വായില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന കഥയാണ് ജൂലി മക്‌സോര്‍ലിക്കും ലിസ് കോട്രിയലിനും വിവരിക്കാനുള്ളത്.

അമേരിക്കയിലെ കാലിഫോര്‍ണിയ ബീച്ചിലാണ് സംഭവം. കൂനന്‍ തിമിംഗലത്തെ ചെറുതോണിയില്‍ ഇരുന്ന് നിരീക്ഷിക്കുകയായയിരുന്നു ഇരുവരും. പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ചെറുതോണിയുടെ അടിയിലൂടെ വന്ന തിമിംഗലം, ചെറുതോണി മറിച്ചിട്ടു. ഇരുവരും വെള്ളത്തില്‍. ജീവന്‍ തിരിച്ചുകിട്ടുമോ എന്ന ഭയം. ഇരുവരെയും തിമിംഗലം വിഴുങ്ങി എന്ന തോന്നലാണ് ചുറ്റുമുള്ളവര്‍ക്ക് ഉണ്ടായത്. എന്നാല്‍ അവിശ്വസനീയമായ വിധത്തില്‍ ഇരുവരും ജീവിതത്തിലേക്ക് തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്. തിമിംഗലത്തിന് തീറ്റയായി കൊടുക്കുന്ന 'ബെയ്റ്റ് ബോള്‍' വിഴുങ്ങനാണ് തിമിംഗലം എത്തിയത്.

മരിച്ചു എന്നാണ് അപ്പോള്‍ കരുതിയതെന്ന് ഇരുവരും പറയുന്നു. എന്നാല്‍ പരിക്കുകള്‍ ഒന്നും ഏല്‍ക്കാതെയാണ് ഇരുവരും രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സാധാരണനിലയില്‍ ചെറിയ മീനുകളെയാണ് കൂനന്‍ തിമിംഗലം ഭക്ഷിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now