
വായുവിലേക്ക് ഉയര്‍ന്നുപൊങ്ങിയ കൂറ്റന്‍ തിമിംഗലം വീണത് ബോട്ടിലേക്ക്; നാലു യാത്രക്കാര്‍ക്ക് പരിക്കേറ്റു- വീഡിയോ
വായുവിലേക്ക് ഉയര്‍ന്നുപൊങ്ങി വെള്ളത്തിലേക്ക് തന്നെ മടങ്ങുന്നതിനിടെയാണ് തിമിംഗലം ബോട്ടിലേക്ക് വീണത്
കടലിലെ 'അഭ്യാസപ്രകടനത്തിനിടെ' തിമിംഗലം ബോട്ടിലേക്ക് മറിഞ്ഞ് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലു യാത്രക്കാര്‍ക്ക് പരിക്ക്. വായുവിലേക്ക് ഉയര്‍ന്നുപൊങ്ങി വെള്ളത്തിലേക്ക് തന്നെ മടങ്ങുന്നതിനിടെയാണ് തിമിംഗലം ബോട്ടിലേക്ക് വീണത്.
മെക്‌സിക്കോയിലാണ് സംഭവം. വെള്ളത്തില്‍ തിമിംഗലം അഭ്യാസപ്രകടനം നടത്തുന്നത് പതിവാണ്. അതിനിടെയാണ് അപകടം ഉണ്ടായത്. വായുവിലേക്ക് ഉയര്‍ന്നുപൊങ്ങി തിരിച്ച് വെള്ളത്തിലേക്ക് തന്നെ മടങ്ങുന്നതിനിടെ ഈസമയത്ത് അതുവഴി കടന്നുവന്ന ബോട്ടിലേക്ക് തിമിംഗലം വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Muy bonito y todo pero también muy peligro... #Ballena #Topolobampo pic.twitter.com/tmSKQxiNPv
â Karem (@BrujitaMerak_) May 15, 2022
തിമിംഗലത്തിന്റെ വീഴ്ചയില്‍ ടൂറിസ്റ്റ് ബോട്ടിന് ചാഞ്ചാട്ടം ഉണ്ടായെങ്കിലും മറിഞ്ഞില്ല. എന്നാല്‍ ബോട്ടില്‍ സഞ്ചരിച്ചിരുന്ന നാലു യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരു സ്ത്രീയുടെ കാലൊടിഞ്ഞു. മറ്റൊരു യാത്രക്കാരന്റെ വാരിയെല്ലിനും തലയ്ക്കുമാണ് പരിക്ക്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്



