
'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ
ഐക്യരാഷ്ട്രസഭ നിഷ്പക്ഷമായി പെരുമാറണം, ചില വിഷയങ്ങള്‍ മാത്രം പ്രതികരിക്കാന്‍ തെരഞ്ഞെടുക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക ക്രമക്കേടിനെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ ആളുകളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത നടപടിയില്‍ ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവനയില്‍ മറുപടിയുമായി ഇന്ത്യ രംഗത്ത്. യു.എന്‍. യു എന്നിന്റേത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ്. മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ ഓഫീസിന്റെ പ്രതികരണം അസ്ഥാനത്തുള്ളതാണെന്നും ജനീവയിലെ പെര്‍മനന്റ് മിഷന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
'ന്യൂഡല്‍ഹിയിലെ സംഭവങ്ങളെക്കുറിച്ച് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇവിടെ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നു. ശക്തമായ ഭരണഘടനാ സ്ഥാപനങ്ങളും സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും സ്വതന്ത്ര മാധ്യമങ്ങളും അവകാശത്തെ സംരക്ഷിക്കാനായി കാവല്‍ നില്ക്കുന്നു. എല്ലാ ജനാധിപത്യ രാജ്യങ്ങളിലെയും പോലെ, പൊതുക്രമസമാധാനനില, നിലനിര്‍ത്തുന്നതിനായുള്ള ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് ഇന്ത്യന്‍ പൗരന്മാര് ഈ അവകാശം വിനിയോഗിക്കുന്നത്. അധികൃതര്‍ നിയമപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. പരാതികള്‍ പരിഹരിക്കുന്നതിനായി കോടതികളെ സമീപിക്കാനുള്ള അവസരവും എല്ലാവര്‍ക്കുമുണ്ട്.'
'അതുകൊണ്ടുതന്നെ, ഒഎച്ച്സിഎച്ച്ആറിന്റെ ആശങ്കകള്‍ അടിസ്ഥാനരഹിതവും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യമായ ഇടപെടലുമാണ്. ഈ സാഹചര്യത്തില്‍, നിഷ്പക്ഷതയും വിവേചനരഹിതമായ സമീപനവും പാലിക്കുക എന്ന തങ്ങളുടെ ഉത്തരവാദിത്തത്തിനനുസൃതമായി, മറ്റ് സ്ഥലങ്ങളില്‍ നടക്കുന്ന വലിയ തോതിലുള്ള പ്രതിഷേധങ്ങളിലും സമാനമായ ശ്രദ്ധ ചെലുത്തുന്നത് OHCHR-ന് ഉചിതമായിരിക്കും.' ജനീവയിലെ പെര്‍മനന്റ് മിഷന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
സമാധാനപരമായി ഒത്തുചേരാനും പ്രതിഷേധിക്കാനുമുള്ള അവകാശം പൂര്‍ണമായി മാനിക്കപ്പെടുന്നുവെന്ന് ഇന്ത്യന്‍ അധികൃതര്‍ ഉറപ്പാക്കണമെന്നായിരുന്നു യു എന്‍ പ്രതികരണം. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിനും അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകള്‍ക്കും അനുസൃതമായിരിക്കണം നിയമപാലകസേനകളുടെ നടപടികളെന്നും പ്രസ്താവനയില്‍ യുഎന്‍ ഹ്യൂമന്‍ റൈറ്റ്സ് ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായും നിയമവിരുദ്ധമായും കസ്റ്റഡിയിലെടുത്ത എല്ലാവരെയും ഉടന്‍, യാതൊരു ഉപാധികളുമില്ലാതെ മോചിപ്പിക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
WHAT TO READ NEXT

ഫ്ലൈദുബൈ: ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ
News Now
പാലക്കാടിന്റെ അഭിമാനം; അഡ്വ പിബി മേനോൻ നൂറിന്റെ നിറവിലേക്ക്; ആശംസയുമായി പ്രധാനമന്ത്രി
മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ 'പറന്നത്' അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ

കുളത്തിലെ ചെങ്കൽ പടവിൽ വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
Summary
India rejects UN statement on Delhi's CJP protests
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഒരുനാള്‍ ആരെങ്കിലുമൊരാള്‍ സത്യം വിളിച്ചുകൂവും'; അനാവശ്യ ആന്‍ജിയോപ്ലാസ്റ്റിക്കെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ പിന്തുണച്ച് ഡോക്ടര്‍മാര്‍

തൊണ്ടിമുതല്‍ മോഷണം പോയ സംഭവം : ബത്തേരി പൊലീസ് സ്റ്റേഷനില്‍ കൂട്ട സ്ഥലംമാറ്റം


