
'റഷ്യയുമായി ഇന്ത്യ ഇനി എണ്ണ വ്യാപാരം തുടര്‍ന്നാല്‍....'; വീണ്ടും ട്രംപിന്റെ ഭീഷണി
അഞ്ചു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.

വാഷിങ്ടണ്‍: റഷ്യയുമായി ഇനി ഇന്ത്യ എണ്ണ വ്യാപാരം നടത്തില്ലെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോടു പറഞ്ഞതായി ട്രംപ് തിങ്കളാഴ്ചയും ആവര്‍ത്തിച്ചു. 'ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി ഞാന്‍ സംസാരിച്ചു, റഷ്യന്‍ എണ്ണയുടെ കാര്യം അദ്ദേഹം ചെയ്യില്ലെന്നു പറഞ്ഞു' പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണ്ണില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്. അഞ്ചു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.
റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ട്രംപും മോദിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടന്നിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനെക്കുറിച്ചു ചോദിച്ചപ്പോള്‍, 'അങ്ങനെ പറയാന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വലിയ തോതിലുള്ള തീരുവകള്‍ അവര്‍ക്കു നേരിടേണ്ടിവരും. അങ്ങനെയൊരു അവസ്ഥ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് താല്പര്യം ഉണ്ടാകില്ല'- ട്രംപ് പറഞ്ഞു.
ഇന്ത്യന്‍ ഉല്പന്നങ്ങളുടെ ഇറക്കുമതിക്ക് 50% തീരുവ ചുമത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും യുഎസും തമ്മില്‍ നടക്കുന്ന വ്യാപാര ചര്‍ച്ചകള്‍ക്കിടെയാണ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവന. റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്നതിന് ഇന്ത്യയ്ക്ക് അധിക പിഴയായി 25% തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചിരുന്നു. അത് ഓഗസ്റ്റില്‍ നിലവില്‍ വരികയും ചെയ്തു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
India Will Continue Paying Massive Tariffs Over "Russian Oil", Says Trump
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




