ബി​ഗ് ടിക്കറ്റ്: 23.8 കോടി രൂപ പ്രവാസി മലയാളിക്ക്

റാസൽഖൈമയിൽ താമസിക്കുന്ന താഹിർ മുഹമ്മദാണ് ഭാ​ഗ്യശാലി

ചിത്രം: ഫേസ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:48 am IST

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് ഭാ​ഗ്യം. ഒന്നാം സമ്മാനമായ 23.8 കോടി രൂപ (1.2 കോടി ദിർഹം)  മലയാളിക്കും ഒൻപത് സുഹൃത്തുക്കൾക്കും ലഭിച്ചു. റാസൽഖൈമയിൽ താമസിക്കുന്ന താഹിർ മുഹമ്മദാണ് ഭാ​ഗ്യശാലി. കാസർകോട് ഉപ്പള മം​ഗൽപാടി സ്വദേശിയാണ് താഹിർ.

ബിഗ് ടിക്കറ്റിന്റെ 231-ാം സീരിസ് ഡ്രീം 12 മില്യൺ നറുക്കെടുപ്പിലാണ് താഹിറും സുഹൃത്തുക്കളും കോടീശ്വരന്മാരായി മാറിയത്. ഒരു ഷിപ്പിങ് കമ്പനിയിൽ ഓപ്പറേഷൻ കോഓർഡിനേറ്ററായി ജോലി ചെയ്യുന്ന താഹിർ ഇതേ സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞ ഒന്നര വർഷമായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുകയാണ്.

നറുക്കെടുപ്പിൽ ആകെയുണ്ടായിരുന്ന ആറ് സമ്മാനങ്ങളിൽ അഞ്ചെണ്ണവും ഇന്ത്യക്കാർ തന്നെയാണ് സ്വന്തമാക്കിയത്. ഓൺലൈൻ വഴിയെടുത്ത 007943 നമ്പർ ടിക്കറ്റിലൂടെ നിന മുഹമ്മദ് മുഹമ്മദ് റാഫിഖാണ് രണ്ടാം സമ്മാനം നേടിയത്. മൂന്നാം സമ്മാനം നേടിയ സജിത് കുമാർ പി വി ഒരു ലക്ഷം ദിർഹം സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now