ഡോ.സുദീപ്ത മൊഹന്തിയെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്

ഡോ.സുദീപ്ത മൊഹന്തി
Last Updated :20 January 2024, 9:23 am IST

News Now

ബോസ്റ്റൺ: വിമാനത്തിനുള്ളിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിലിരുന്ന് സ്വയംഭോഗം ചെയ്ത ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിൽ. ഡോ.സുദീപ്ത മൊഹന്തിയെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം നടന്ന സംഭവത്തിലാണ് അറസ്റ്റ്. 

2022 മേയ് ഏഴിന് ഹവായിയിൽനിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. 14 വയസ്സുള്ള പെൺകുട്ടിക്കു മുന്നിൽ വസ്ത്രം മാറ്റിയ ഇയാൾ, സ്വയംഭോഗത്തിൽ ഏർപ്പെട്ടെന്നാണ് പരാതിയിലുള്ളത്. ഒരു വനിതാ സുഹൃത്തിനൊപ്പമാണ് ഡോ. സുദീപ്ത യാത്ര ചെയ്തിരുന്നത്. സംഭവം നടക്കുമ്പോൾ ഈ സുഹൃത്ത് ഇയാളുടെ തോളിൽ തലചായ്ച്ച് ഉറങ്ങുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

അറസ്റ്റ് വിവരം എഫ്ബിഐയുടെ ബോസ്റ്റൺ വിഭാഗം എക്സ് പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ചു. ബോസ്റ്റണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ, ജാമ്യത്തിൽ വിട്ടു. കേസിൽ ഡോ.സുദീപ്ത കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ 90 ദിവസം ജയിൽശിക്ഷ ലഭിക്കും. ഇതിനു പുറമെ ഒരു വർഷത്തെ നല്ല നടപ്പും 5000 യുഎസ് ഡോളർ വരെ പിഴയും ലഭിച്ചേക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates