ഡോർബെൽ അമർത്തിക്കളിച്ച കൗമാരക്കാരെ കാറിടിപ്പിച്ച് കൊന്നു, ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് യുഎസ് കോടതി

16 വയസുള്ള മൂന്ന് ആൺകുട്ടികളാണ് കൊല്ലപ്പെട്ടത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:19 am IST
Edited by :migrator

ന്യൂയോർക്ക്: യുഎസിൽ വീട്ടിലെ ഡോർ ബെൽ അമർത്തിക്കളിച്ച മൂന്ന് കൗമാരക്കാരെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് കണ്ടെത്തി. റിവർസൈഡ് കൗണ്ടി നിവാസിയായ അനുരാഗ് ചന്ദ്രയെയാണ് (45) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 16 വയസുള്ള മൂന്ന് ആൺകുട്ടികളാണ് കൊല്ലപ്പെട്ടത്.

കാലിഫോർണിയയിൽ 2020 ജനുവരി 19നായിരുന്നു സംഭവം. ഒരു കൂട്ടം കുട്ടികൾ വീടിന് മുന്നിലെ ഡോർബെൽ അമർക്കളിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടർന്ന് കുട്ടികൾ സഞ്ചരിച്ച വാഹനത്തിന് പിന്നിൽ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഡ്രൈവറും 13 വയസുള്ള രണ്ട് കുട്ടികളും രക്ഷപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now