
അമേരിക്കന്‍ പോര് വിമാനം വെടിവെച്ചിട്ടെന്ന് ഇറാന്, സംഘര്‍ഷം മൂര്ച്ഛിക്കുമോ?; ദൃശ്യങ്ങള്‍ പുറത്ത്
ഹോര്‍മുസ് ദ്വീപിനടുത്ത് അമേരിക്കന്‍ പോര് വിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാന്

ടെഹ്റാന്: ഹോര്‍മുസ് ദ്വീപിനടുത്ത് അമേരിക്കന്‍ പോര് വിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാന്. അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായി ഇറാന് അവകാശവാദത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉപരിതലത്തില്‍ നിന്ന് വായുവിലേക്ക് തൊടുത്തുവിടുന്ന മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്റെ തെക്കന്‍ തീരത്തിന് മുകളിലൂടെ പാഞ്ഞ യുദ്ധവിമാനമാണ് തകര്‍ത്തത്. ശത്രുതാപരമായ കടന്നുകയറ്റത്തിനെതിരെ ഇറാനിയന്‍ വ്യോമ പ്രതിരോധ സേന നടത്തിയ വിജയകരമായ ഇടപെടല്‍ എന്ന നിലയിലാണ് ഇറാനിയന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍ഫ്രാറെഡ് ട്രാക്കിംഗ് സിസ്റ്റം ഉപയോഗിച്ച് ലക്ഷ്യം കാണുന്ന ചെറിയ വിഡിയോ ക്ലിപ്പും ഇറാന് മീഡിയ പുറത്തുവിട്ടിട്ടുണ്ട്.
എന്നാല്‍ ഇറാന്റെ അവകാശവാദം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 48 മണിക്കൂര്‍ അന്ത്യശാസനം നല്കി മണിക്കൂറുകള്‍ക്കകമാണ് ആക്രമണം. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ നീക്കം പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഇറാന്റെ ഏറ്റവും വലിയ വൈദ്യുത നിലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ വൈദ്യുത നിലയങ്ങളും തകര്‍ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാന്റെ ആക്രമണമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Iran Claims It Shot Down ‘Enemy’ F-15 Near Hormuz
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




