ബഗ്ദാദ് വിമാനത്താവളത്തിന് സമീപം മോണിറ്ററിംഗ് ടവറിലാണ് ഐഎസ് ആക്രമണം നടത്തിയത്

Last Updated :20 January 2024, 8:32 am IST

News Now

ബഗ്ദാദ്: ബഗ്ദാദില്‍ ഐ എസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പതിനൊന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ട്രൈബല്‍ ഹാഷ്ഡ് സേനയിലെ അഞ്ച് അംഗങ്ങളും ആക്രമണത്തെ ചെറുക്കാനെത്തിയ ആറ് പ്രദേശവാസികളും ആണ്  കൊല്ലപ്പെട്ടത്. നാല് വാഹനങ്ങളിലായി സംഭവ സ്ഥലത്തെത്തിയ തീവ്രവാദികള്‍ വെടിയുതിർക്കുകയായിരുന്നെന്നാണ് എഎഫ്പി റിപ്പോര്‍ട്ട്.

ബഗ്ദാദ് വിമാനത്താവളത്തിന് സമീപം മോണിറ്ററിംഗ് ടവറിലാണ് ഐഎസ് ആക്രമണം നടത്തിയത്. വിമാനത്താവളത്തിന് സമീപം നിലയുറപ്പിച്ച ട്രൈബല്‍ ഹാഷ്ഡ് സേനയ്ക്ക് നേരെ അക്രമികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. പരിക്കേറ്റ എട്ടുപേരെ സെന്‍ട്രല്‍ ബഗ്ദാദിലെ ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഐഎസില്‍ നിന്നുള്ള പ്രതികരണം ഉണ്ടായിട്ടില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates