അറ്റ്‌ലാന്റയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ജീവനക്കാരൻ പേപ്പർ ചുരുട്ടി കളയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദമായത്

Last Updated :20 January 2024, 8:32 am IST

News Now


അറ്റ്‌ലാന്റ: വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ്‌ ആരോപിക്കുന്നതിന് ഇടയിൽ വോട്ടെണ്ണൽ കേന്ദ്രത്തിലെ ജീവനക്കാരൻ ജോലിക്കിടെ ഒരു പേപ്പർ ചുരുട്ടിയെറിയുന്നതിന്റെ വിഡിയോ വിവാദമാകുന്നു. അറ്റ്‌ലാന്റയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ജീവനക്കാരൻ പേപ്പർ ചുരുട്ടി കളയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദമായത്.

ബാലറ്റ് പേപ്പറാണ് ഉദ്യോഗസ്ഥൻ ചുരുട്ടിയെറിഞ്ഞത് എന്ന പരാതി ഉയരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആരോപണ വിധേയനായ ഉദ്യോ​ഗസ്ഥൻ ഒളിവിൽ പോയി. എന്നാൽ ചുരുട്ടി എറിഞ്ഞത് ബാലറ്റ് അല്ല, മറിച്ച് തിരഞ്ഞെടുപ്പ് നിർദേശങ്ങൾ അടങ്ങിയ പേപ്പറാണെന്നും ജോർജിയയിലെ ഫുൾട്ടണിലുള്ള തിരഞ്ഞെടുപ്പ് ഡയറക്ടർ റിച്ചാർഡ് ബാരൻ പറഞ്ഞു. അഞ്ചു ലക്ഷത്തോളം വോട്ടുകൾ എണ്ണിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിൽ ബാലറ്റ് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു കണ്ടെത്തിയതായി റിച്ചാർഡ് ബാരൻ പറഞ്ഞു. 

ബാലറ്റ് പേപ്പറുകൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അടുക്കിവയ്ക്കുന്നതാണു വിഡിയോയിൽ കാണുന്നത്. ഇതിനിടയിൽ ഇയാൾ ഒരു പേപ്പർ ചുരുട്ടിയെറിയുന്നതും കാണാം. ബാലറ്റാണു പുറത്തേക്ക് എറിഞ്ഞുകളയുന്നതെന്ന പേരിലാണു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോ വൈറൽ ആയതിന് പിന്നാലെ ഇയാളെക്കുറിച്ചുള്ള  വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ട. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics