യെമന്‍ തുറമുഖത്ത് ഇസ്രയേല്‍ വ്യോമാക്രമണം; എണ്ണസംഭരണ കേന്ദ്രങ്ങള്‍ കത്തി, മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്ക്

നിരന്തരം തുടരുന്ന പ്രകോപനത്തിന് മറുപടിയാണെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്

Israeli burns Oil tanks at the port in Hodeidah, Yemen
യെമന്‍ തുറമുഖത്ത് ഇസ്രയേല്‍ വ്യോമാക്രമണംഎപി
Edited by :amalkjoy
Last Updated :21 ജൂലൈ 2024, 7:03 am IST

ഹുദൈദ: യെമനിലെ ഹുദൈദയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് മരണം. ഹുദൈദ തുറമുഖത്തോടുചേര്‍ന്ന എണ്ണ സംഭരണ, വൈദ്യുത കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടന്നത്. 87 പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക ടെലിവിഷന്‍ ചാനലായ അല്‍മസീറ ടിവി അറിയിച്ചു. ആക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായെന്നും എണ്‍പതോളം പേര്‍ക്ക് പരിക്കുണ്ടെന്നും ഹൂതികള്‍ അറിയിച്ചു.

നിരന്തരം തുടരുന്ന പ്രകോപനത്തിന് മറുപടിയാണെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഇറാന്റെ പിന്തുണയോടെ മദ്ധ്യപൂര്‍വ ദേശത്ത് നിലകൊള്ളുന്ന മറ്റ് സായുധ സംഘങ്ങള്‍ക്ക് കൂടിയുള്ള ഭീഷണിയാണ് ഇതെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു. ഇസ്രയേലിലേക്കുള്ള കപ്പലുകള്‍ക്ക് നേരെ കഴിഞ്ഞ മാസങ്ങളില്‍ ഹൂതികള്‍ വ്യാപക ആക്രമണം നടത്തിയിരുന്നു. ഇരുനൂറോളം ഡ്രോണുകള്‍ ഹൂതികള്‍ ഇസ്രായേലിനു നേരെ കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ അയച്ചതായും എന്നാല്‍ ഇപ്പോള്‍ മാത്രമാണ് തങ്ങള്‍ തിരിച്ചടിക്കുന്നതെന്നും സൈനിക നേതൃത്വം അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എഫ് 15 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ തങ്ങളുടെ വിമാനങ്ങളെല്ലാം സുരക്ഷിതമായി തിരിച്ചെത്തിയെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. അതേസമയം യെമന് നേരെയുള്ള ക്രൂരമായ കടന്നാക്രമണെന്നാണ് ഹൂതി വക്താവ് ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ക്കും ഒരു വൈദ്യുത ഉത്പാദന കേന്ദ്രത്തിനും നേരെയായിരുന്നു ആക്രമണമെന്നും പലസ്തീനികള്‍ക്ക് തങ്ങള്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാനുള്ള സമ്മര്‍ദമാണ് ഈ ആക്രമണമെന്നും ഹൂതികള്‍ പറയുന്നു. യെമന് നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തെ ഇറാനും ഈജിപ്തുമടക്കമുള്ള രാജ്യങ്ങള്‍ അപലപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now