ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചവരില്‍ നിന്നും രക്ഷപ്പെടാന്‍ 30 അടി താഴ്ചയിലേക്ക് ചാടി യുവതി ചെന്നുവീണത് പൊലീസിന്റെ കൈകളില്‍

ക്രെഡിറ്റ് എംവിഡി മീഡിയ
Last Updated :20 January 2024, 8:43 am IST

News Now

മോസ്‌കോ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചവരില്‍ നിന്നും രക്ഷപ്പെടാന്‍ 30 അടി താഴ്ചയിലേക്ക് ചാടി യുവതി ചെന്നുവീണത് പൊലീസിന്റെ കൈകളില്‍. റഷ്യയിലെ ബര്‍ണോള്‍ സിറ്റിയിലാണ് സംഭവം. 37 വയസും 26 വയസുമുള്ള രണ്ട് യുവാക്കളാണ് പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഇവരില്‍ നിന്നും രക്ഷപ്പെടാനായി യുവതി മൂന്നം നിലയിലേക്ക് ഓടിക്കയറി, ജനലിലൂടെ പുറത്തുചാടാനായിരുന്നു ശ്രമം. 

യുവതി അപ്പാര്‍ട്ട്‌മെന്റിലേക്ക് കയറാന്‍ ശ്രമിക്കുമ്പോഴാണ് യുവാക്കള്‍ ആക്രമിച്ചത്. ഇവരെ മര്‍ദിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ രക്ഷപെടാന്‍ ഓടിയ യുവതി മൂന്നാം നിലയിലെ ജനലില്‍ കയറി. ഈ സമയം സംഭവം അറിഞ്ഞ് രണ്ടു പൊലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. യുവതിയോട് ചാടരുതെന്ന് പല തവണ പൊലീസ് അഭ്യര്‍ഥിച്ചെങ്കിലും താഴേക്ക് ചാടുകയായിരുന്നു.

ഈ സമയം കൃത്യമായി പ്രതികരിച്ച പൊലീസുകാരന്റെ കൈകളിലേക്കാണ് യുവതി വന്നു വീണത്. ഇതോടെ പരുക്കുകളൊന്നും കൂടാതെ യുവതിയെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായി. ഒലേഗ് കൊറോബ്കിന്‍, അലക്‌സാണ്ടര്‍ ബെദുഷെവ് എന്നിവരാണ് പെണ്‍കുട്ടിയുടെ രക്ഷകരായത്.എന്നാല്‍ ഫ്‌ലാറ്റില്‍ തന്നെയുള്ള 19 വയസുള്ള മറ്റൊരു പെണ്‍കുട്ടിയാണ് യുവാക്കളെ വിട്ട് തന്നെ തന്നെ ആക്രമിച്ചതെന്നും മുന്‍വൈരാഗ്യമാണ് പിന്നിലെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കാലിന് ചെറിയ പരുക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ പൊലീസ് പിടികൂടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates