
രക്ഷപ്പെടാനായി വിമാനത്തിന്റെ ചക്രത്തില്‍ സ്വയം ബന്ധിച്ചു; പറന്നുയര്‍ന്നപ്പോള്‍ താഴേക്ക് (വിഡിയോ)
രക്ഷപെടാനായി വിമാനത്തിന്റെ ചക്രത്തില്‍ സ്വയം ബന്ധിച്ചു; പറന്നുയര്‍ന്നപ്പോള്‍ താഴേക്ക് (വിഡിയോ)
കാബൂള്‍: രാജ്യം താലിബാന്‍ പിടിച്ചടക്കിയതോടെ ഏതു വിധേനയും അഫ്ഗാനില്‍നിന്നു പുറത്തുകടക്കാന്‍ ശ്രമിക്കുകയാണ് വലിയൊരു വിഭാഗം ജനങ്ങള്‍. കാബൂള്‍ വിമാനത്താവളത്തില്‍ ഇരച്ചുകയറിയ അവര്‍ മുന്നില്‍ കണ്ട വിമാനങ്ങളിലെല്ലാം ബലംപ്രയോഗിച്ചു കയറിയതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ വിമാനത്തിന്റെ ചക്രത്തില്‍ ശരീരം ബന്ധിച്ച് രക്ഷപെടാന്‍ ശ്രമിച്ചയാള്‍ താഴെ വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പറന്നുയരുന്ന വിമാനത്തിന്റെ അടിയില്‍നിന്ന് ഒരാള്‍ വീഴുന്ന ദൃശ്യമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
രക്ഷാപെടാനുള്ള ശ്രമത്തിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ തിരക്കില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. അഫ്ഗാന്‍ പൗരന്മാര്‍ മരിച്ചു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ആംബുലന്‍സിലേക്ക് കയറ്റുന്നത് കണ്ടതായി ദൃക്‌സാക്ഷികളും പറയുന്നു.
ജനക്കൂട്ടം അനിയന്ത്രിതമായതിനെ തുടര്‍ന്ന് യു എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു. ജനക്കൂട്ടത്തിന് നേര്‍ക്കും വെടിയുതിര്‍ത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തിരക്കില്‍ പെട്ടാണോ, വെടിയേറ്റാണോ അഞ്ചുപേര്‍ കൊല്ലപ്പെട്ട കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!



