യുക്രൈനിലെ റെയില്‍വേ സ്റ്റേഷനുനേരെ റോക്കറ്റ് ആക്രമണം; 30ലധികം പേർ കൊല്ലപ്പെട്ടു; നൂറിലേറെ പേർക്ക് പരിക്ക്

സാധാരണക്കാര്‍ രാജ്യത്തിന്റെ സുരക്ഷിതമേഖലകളിലേക്ക് നീങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്റ്റേറ്റ് റെയില്‍വേ കമ്പനി അധികൃതര്‍ അറിയിച്ചു

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:00 am IST

കീവ്: കിഴക്കന്‍ യുക്രൈന്‍ നഗരമായ ക്രമാറ്റോര്‍സ്‌കില്‍ റെയില്‍വേ സ്റ്റേഷനു നേര്‍ക്ക് റഷ്യ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറിലേറെ പേർക്ക് പരിക്കേറ്റു. എന്നാൽ ആക്രമണം നടത്തിയത് തങ്ങളാണെന്ന് വാർത്ത റഷ്യ നിഷേധിച്ചു

സിവിലിയന്‍മാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ഉപയോഗിക്കുന്ന റെയില്‍വേ സ്‌റ്റേഷനു നേര്‍ക്കാണ് ആക്രമണം നടന്നത്. രണ്ടു റോക്കറ്റുകളാണ് സ്‌റ്റേഷനിലേക്ക് പതിച്ചത്.

സാധാരണക്കാര്‍ രാജ്യത്തിന്റെ സുരക്ഷിതമേഖലകളിലേക്ക് നീങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്റ്റേറ്റ് റെയില്‍വേ കമ്പനി അധികൃതര്‍ അറിയിച്ചു. 


ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now