തായ്‌ലൻഡിൽ വീടിന്റെ കിടപ്പുമുറിയിലെ അലമാരയ്ക്കടിയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി

അലമാരയ്ക്കടിയിൽ കണ്ടെത്തിയ രാജവെമ്പാല
Last Updated :20 January 2024, 8:41 am IST

News Now

തായ്‌ലൻഡിൽ വീടിന്റെ കിടപ്പുമുറിയിലെ അലമാരയ്ക്കടിയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി.  രാത്രിയിൽ ഉറക്കത്തിനിടയിൽ 51കാരിയായ സുപിസാറാ സിരിവിസുത് എന്തോ ശബ്ദം കേട്ടതിനെ തുടർന്ന് എഴുന്നേറ്റപ്പോഴാണ് പാമ്പിനെ കണ്ടത്. മുറിയിലൂടെ ഇഴഞ്ഞു നീങ്ങിയ പാമ്പ് അലമാരയ്ക്കടിയിലേക്ക് കയറുകയായിരുന്നു.

തായ്‌ലൻഡിലെ ചന്ദാബുരിയിലാണ് സംഭവം നടന്നത്.പുറത്തേക്ക് നീണ്ടു കിടന്ന വാലിന് കടുത്ത തവിട്ടു നിറമായിരുന്നു. അതുകൊണ്ട് തന്നെ മുറിയിലെത്തിയത് കടുത്ത വിഷമുള്ള രാജവെമ്പാലയാണെന്ന് ഇവർ മനസ്സിലാക്കി. ഉടൻ തന്നെ മുറിക്ക് പുറത്തുകടന്ന ഇവർ ഭർത്താവിനെ വിളിച്ചുണത്തി. ഇദ്ദേഹം ഉടൻതന്നെ സുരക്ഷാവിഭാഗത്തിനെ വിവരമറിയിച്ചു.

ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ സുരക്ഷാ ജീവനക്കാരാണ് മുറിയിലെ അലമാരയ്ക്കടിയിൽ പതുങ്ങിയിരുന്ന രാജവെമ്പാലയെ പിടികൂടിയത്. പിടികൂടിയ രാജവെമ്പാലയെ പരിശോധിച്ച ശേഷം ഇതിനെ വലിയ ബോക്സിനുള്ളിലാക്കി കൊണ്ടുപോയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates