News Now
'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

കുവൈത്ത് സിറ്റി: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയ്ക്ക് എതിരെ പ്രതിഷേധം സംഘടിപ്പിച്ച പ്രവാസികളെ അറസ്റ്റ് ചെയ്തു നാടുകടത്തുമെന്ന് കുവൈത്ത്. രാജ്യത്ത് പൊതു സ്ഥലങ്ങളില് പ്രവാസികള് പ്രതിഷേധ പ്രകടനങ്ങള് നടത്തരുതെന്ന നിയമം തെറ്റിച്ചതിനാലാണ് നടപടിയെന്ന് അധികൃതര് വ്യക്തമാക്കി.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഫഹാഹീല് പ്രദേശത്ത് ഒരു കൂട്ടം പ്രവാസികള് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതില് പങ്കെടുത്ത പ്രവാസികളെ അറസ്റ്റ് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്ദേശം. നടപടി ക്രമങ്ങള് പൂര്ത്തിയാക്കിയതിനു ശേഷം ഇവരെ നാടുകടത്തും.
പ്രതിഷേധത്തില് പങ്കെടുത്തവരെ കണ്ടെത്താനുള്ള നടപടികള് ആരംഭിച്ചു. നാടുകടത്തപ്പെടുന്നവര് വീണ്ടും കുവൈത്തില് പ്രവേശിക്കുന്നത് വിലക്കുമെന്നും കുവൈത്ത് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. എന്നാല് ഏതൊക്കെ രാജ്യങ്ങളില് നിന്നുള്ളവരാണ് പ്രതിഷേധത്തില് പങ്കെടുത്തതെന്ന് അധികൃതര് വ്യക്തമാക്കിയിട്ടില്ല.
ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമര്ശത്തില് കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന് അംബാസഡറെ വിളിച്ചു വരുത്തിയാണ് കുവൈത്ത് പ്രതിഷേധം അറിയിച്ചത്.
ഈ വാര്ത്ത കൂടി വായിക്കാം അഭിഭാഷകരേയും 'വെറുതേവിട്ടില്ല', അവര് സമരത്തിന് വന്നതല്ല; പരാതിയുമായി കോണ്ഗ്രസ്
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'സ്റ്റാര്ലിങ്കിനെ സ്വാഗതം ചെയ്യുന്നു, മത്സരത്തെ ഭയക്കുന്നില്ല'; മസ്കിന് മറുപടിയുമായി റിലയന്സ്

'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി
