
News Now
എമിറേറ്റ്സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!

'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

വാഷിങ്ടണ് : കുട്ടികളെ ഒറ്റയ്ക്ക് വീട്ടിലാക്കി ബാറില് മദ്യപിക്കാന് പോയ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഒക്ലഹാമയിലാണ് സംഭവം. അഞ്ച് വയസ് പ്രായമുള്ള കുഞ്ഞിനേയും ഒന്പത് മാസം പ്രായമുള്ള കുഞ്ഞിനേയും എട്ട് വയസുള്ള മൂത്ത കുട്ടിയെ ഏല്പ്പിച്ചിട്ട് യുവതി ബാറില് പോകുകയായിരുന്നു.
ഇരുപത്തിയേഴ് വയസ്സുള്ള പെറിയ എന്ന യുവതിയാണ് അറസ്റ്റിലായത്. കുട്ടികളുടെ ക്ഷേമാന്വേഷണം ഉറപ്പുവരുത്തുന്നതിനായി പൊലീസ് സംഘം വീട്ടിലെത്തിയപ്പോവാണ് അമ്മ വീട്ടില് ഇല്ലെന്ന വിവരം അറിയുന്നത്. പൊലീസ് സംഘം വീട്ടിലെത്തുമ്പോള് മൂത്തകുട്ടി ഇളയ കുട്ടികള്ക്ക് ഭക്ഷണമായി പിസ നല്കുകയായിരുന്നു.
കൊച്ചു കുട്ടികള്ക്ക് എന്തുകൊണ്ടാണ് പിസ നല്കുന്നതെന്ന് ചോദിച്ചപ്പോള്, അവര്ക്ക് എന്താണ് നല്കേണ്ടത് എന്നറിയില്ലെന്ന് മൂത്ത കുട്ടി മറുപടി നല്കി. ഇതിനിടെ മദ്യപിച്ച് ലക്കുകെട്ട നിലയില് അമ്മ പെറിയ വീട്ടിലെത്തി. കുട്ടികളെ തനിച്ചാക്കി എവിടെ പോയതാണെന്ന പൊലീസിന്റെ ചോദ്യത്തിന്, സമീപത്തെ ബാറില് പുതിയതായി പ്രഖ്യാപിച്ച ഓഫര് നോക്കാന് പോയതാണെന്നായിരുന്നു യുവതിയുടെ മറുപടി.
വിശദമായ അന്വേഷണത്തില് യുവതി സ്ഥിരമായി ഇങ്ങനെ ചെയ്യാറുണ്ടെന്ന് പൊലീസ് സംഘം മനസ്സിലാക്കി. തുടര്ന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ ജയില്വാസം പൂര്ത്തിയാകുന്നത് വരെ കുട്ടികളെ യുവതിയുടെ ബന്ധുവിന്റെ സംരക്ഷണയില് പാര്പ്പിച്ചിരിക്കുകയാണ്. തണുപ്പുകാലമായിട്ടും വീട്ടില് ഹീറ്റര് പോലും ഇല്ലാതിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



