
കൊലയാളി 72കാരന്, കാലിഫോര്‍ണിയ വെടിവയ്പ്പിലെ പ്രതി വാനിനുള്ളില്‍ മരിച്ച നിലയില്‍
പൊലീസ് വളഞ്ഞതോടെ ഇയാള്‍ സ്വയം നിറയൊഴിക്കുകയായിരുന്നു

ലോസ് ആഞ്ചലസ്; കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ മോണ്ടെറേ പാര്‍ക്കില്‍ വെടിവയ്പ്പ് നടത്തിയ പ്രതിയെന്ന് സംശയിച്ചുന്ന ആള് മരിച്ച നിലയില്‍. 72കാരനായ ഹൂ കാന്‍ ട്രാന് എന്ന ആളെയാണ് വാനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് വളഞ്ഞതോടെ ഇയാള്‍ സ്വയം നിറയൊഴിക്കുകയായിരുന്നു.
ചൈനീസ് പുതുവത്സര ആഘോഷം നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ആക്രമത്തില്‍ 10 പേര് കൊല്ലപ്പെടുകയും പത്തു പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നാലെ പൊലീസ് കൊലയാളിയെ കണ്ടെത്തി. ഇയാളുടെ വാന്‍ വളഞ്ഞ് കസ്റ്റഡിയിലെടുക്കാന്‍ തയാറെടുക്കവെ വാനില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇയാള്‍ മരിച്ചെന്ന് ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ് റോബര്‍ട്ട് ലൂന പറഞ്ഞു.
On Saturday January 21, 2023 at 10:22 PM the suspect male/adult/Asian pictured above was involved in a shooting. Investigators have identified him as a Homicide suspect and he should be considered armed and dangerous.
â Robert Luna (@LACoSheriff) January 22, 2023
Contact LASD Homicide with any information at 323-890-5000. pic.twitter.com/2gPUBBybvv
ഇയാള്‍ ഒറ്റയ്ക്കാണ് കൂട്ടക്കൊല നടത്തിയതെന്നും കാരണം വ്യക്തമായിട്ടില്ലെന്നും റോബര്‍ട്ട് ലൂണ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്. സതേണ്‍ കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ലൂണാര്‍ ന്യൂയര്‍ ഫെസ്റ്റ്. പതിനായിരങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കാറുള്ളത്. ആക്രമണത്തെ തുടര്‍ന്ന് രണ്ടാ ദിവസത്തെ ഫെസ്റ്റിവല്‍ റദ്ദാക്കി. മേയില്‍ ടെക്സാസില്‍ സ്കൂളില്‍ നടന്ന വെടിവയ്പ്പില്‍ 22 പേര് കൊലപ്പെട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
