ഓസ്‌ട്രേലിയന്‍ യൂട്യൂബര്‍ ബ്രോഡി മോസാണ് വീഡിയോ ചിത്രീകരിച്ചത്.

തുഴ ലക്ഷ്യമാക്കി വരുന്ന കടല്‍പ്പാമ്പ്
Last Updated :20 January 2024, 8:48 am IST

News Now

കടല്‍പ്പാമ്പുകള്‍ ആക്രമിക്കാന്‍ വരുന്ന കാഴ്ച വിരളമായി മാത്രമാണ് കണ്ടിട്ടുള്ളത്. ഇപ്പോള്‍ കടലില്‍ തുഴയാന്‍ ഉപയോഗിക്കുന്ന പാഡില്‍ ബോര്‍ഡ് ലക്ഷ്യമാക്കി കടല്‍പ്പാമ്പ് വരുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഓസ്‌ട്രേലിയന്‍ യൂട്യൂബര്‍ ബ്രോഡി മോസാണ് വീഡിയോ ചിത്രീകരിച്ചത്.  പാഡില്‍ ബോര്‍ഡില്‍ കയറിനിന്ന് തുഴയുന്നതിനിടെയാണ് കടല്‍പ്പാമ്പ് തന്നെ ലക്ഷ്യമാക്കി നീന്തി വന്നതെന്ന് ബ്രോഡി മോസ് പറയുന്നു. സാധാരണനിലയില്‍ കടല്‍പ്പാമ്പുകള്‍ മനുഷ്യനെ കാണുമ്പോള്‍ ഒഴിഞ്ഞുമാറുന്നതാണ് പതിവ്.

ബോര്‍ഡില്‍ കയറാന്‍ ശ്രമിച്ച ശേഷം കടല്‍പ്പാമ്പ് തിരികെ പോകുന്നതാണ് വീഡിയോയുടെ അവസാനം. പാഡില്‍ ബോര്‍ഡില്‍ തല വെച്ച് ഒരു നിമിഷം നിന്ന ശേഷം ചുറ്റും നോക്കുന്നതാണ് വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം. മണിക്കൂറുകള്‍ക്കകം ലക്ഷകണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates