കടല്‍പ്പാമ്പിനെ കൈയില്‍ എടുത്തു; യുവാവിന് സംഭവിച്ചത്- വീഡിയോ 

കറുത്ത നിറത്തിലുള്ള കടല്‍പ്പാമ്പിനെ കൈ കൊണ്ട് എടുക്കാന്‍ ശ്രമിക്കുകയാണ് യുവാവ്

കൈയില്‍ പാമ്പ് കടിച്ച നിലയില്‍
Last Updated :20 January 2024, 9:09 am IST
Edited by :migrator

പാമ്പുകളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറ്. കടല്‍പ്പാമ്പുകള്‍ പൊതുവേ വിഷമില്ലാത്ത പാമ്പുകളാണ്. ഇവയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ കടിക്കും എന്നുമാത്രം. ഇതിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ കൈയില്‍ തുടര്‍ച്ചയായി കടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

കറുത്ത നിറത്തിലുള്ള കടല്‍പ്പാമ്പിനെ കൈ കൊണ്ട് എടുക്കാന്‍ ശ്രമിക്കുകയാണ് യുവാവ്. ഈസമയത്താണ് പാമ്പ് യുവാവിനെ കടിച്ചത്. വേള്‍ഡ് ഓഫ് സ്‌നേക്ക് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചത്.

കൈയുടെ പിന്നിലാണ് പാമ്പ് ആദ്യം കടിച്ചത്. അതിന് ശേഷം പാമ്പിനെ വിട്ടയച്ചു. പിന്നീട് വീണ്ടും പിടിക്കാന്‍ ശ്രമിച്ച യുവാവിനെ വീണ്ടും കടിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now