യുഎസിൽ കെട്ടിടത്തിന് തീയിട്ടു; രക്ഷപ്പെട്ടോടിയവരെ വെടിവച്ച് വീഴ്ത്തി; നാല് മരണം
പ്രാദേശിക സമയം ഞായർ പുലർച്ചെയായിരുന്നു ആക്രമണം. കെട്ടിടത്തിനു തീ പിടിച്ചതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചവർക്കു നേരെയാണ് അക്രമി വെടിയുതിർത്തത്
ന്യൂയോർക്ക്: അമേരിക്കയിൽ കെട്ടിടത്തിനു തീയിട്ട ശേഷം അക്രമി നടത്തിയ വെടിവയ്പ്പിൽ നാല് പേർ മരിച്ചു. യുഎസിലെ ഹൂസ്റ്റണിലാണ് സംഭവം. രണ്ട് പേർക്ക് പരിക്കേറ്റു. മരിച്ച നാല് പേരിൽ ഒരാൾ അക്രമിയാണ്. 8020 ഡൺലാപ് സ്ട്രീറ്റിൽ മുറികൾ വാടകയ്ക്കു നൽകുന്ന കേന്ദ്രത്തിലാണ് സംഭവം നടന്നത്.
40നും 60നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അക്രമി 40 വയസുള്ള ആഫ്രിക്കൻ അമേരിക്കൻ വംശജനാണെന്നും പൊലീസ് വ്യക്തമാക്കി.
പ്രാദേശിക സമയം ഞായർ പുലർച്ചെയായിരുന്നു ആക്രമണം. കെട്ടിടത്തിനു തീ പിടിച്ചതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചവർക്കു നേരെയാണ് അക്രമി വെടിയുതിർത്തത്. പുലർച്ചെ ഒരു മണിക്ക് അക്രമിയെക്കുറിച്ച് പൊലീസിന് സന്ദേശം ലഭിക്കുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുപിഐ എംഡിആര്‍ ചുമത്തുന്നത് ജനുവരി വരെ നീട്ടുമോ?; സര്‍ക്കാര്‍ പരിഗണനയില്‍
ടി.ഡി. രാമകൃഷ്ണൻ എഴുതിയ കഥ വിക്രമ വിജയം

'ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കിൽ, എന്നെ ആകാം'; 'ഐ ആം ഗെയിം' പരാജയത്തിൽ വിമർശന കമന്റിന് ദുൽഖറിന്റെ മറുപടി



