ആള്‍ക്കൂട്ടം നോക്കി നില്‍ക്കേ വിവാഹ അഭ്യര്‍ത്ഥന; ചീത്ത വിളിച്ച് യുവതി (വീഡിയോ)
ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്ഗില് നിന്നാണ് ചീറ്റിപ്പോയ പ്രണയത്തിന്റെ വീഡിയോ വന്നിരിക്കുന്നത്
ജൊഹന്നാസ്ബര്‍ഗ്: മോതിരം നീട്ടി വിവാഹാഭ്യര്‍ത്ഥന ചെയ്യുന്ന വീഡിയോകള്‍ പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മനോഹരമായ കാഴ്ചയാണ് അത്തരം വീഡിയോകള്‍ സമ്മാനിക്കാറുള്ളത്. അതേസമയം ഈ കാര്യം തിരിച്ച് സംഭവിച്ചാലോ. മോതിരവുമായി എത്തുന്ന ആളെ പരിഗണിക്കാന്‍ പോലും തയ്യാറാകുന്നില്ലെങ്കില്‍ എന്തുചെയ്യും. അത്തരമൊരു കാഴ്ചയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്.
ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്ഗില് നിന്നാണ് ചീറ്റിപ്പോയ പ്രണയത്തിന്റെ വീഡിയോ വന്നിരിക്കുന്നത്. മക്ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റില് തിരക്കുള്ള കൗണ്ടറില്‍ നില്ക്കുന്ന യുവതിയെ പ്രൊപ്പോസ് ചെയ്യുകയാണ് ഒരാള്‍. കൗണ്ടറിന് അഭിമുഖമായാണ് യുവതി നില്‍ക്കുന്നത്. ഇവര്‍ക്ക് പിന്നിലായി അയാള്‍ മുട്ടുകുത്തി ഇരുന്നു. കൈയില്‍ മോതിരം അടങ്ങിയ ഒരു ബോക്സുമുണ്ട്.
Witnessed such a sad situation today yoh  pic.twitter.com/RPFvMS7bga
â Certified Fixer (@Madame_Fossette) April 27, 2022
എന്നാല്‍ യുവതി പെട്ടെന്ന് ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. ദേഷ്യം നിയന്ത്രിക്കാനാകാതെ അവര്‍ അവിടെ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഇതോടെ അയാള്‍ ആകെ നാണക്കേടിലായി. സങ്കടം മറച്ചുവെച്ച് അയാള്‍ അവിടെ നിന്ന് വാങ്ങിയ സാധനങ്ങളുടെ ട്രോളിയുമായി പോകുന്നത് വീഡിയോയില്‍ കാണാം.
ചുറ്റുമുള്ളവരുടെ മൊബൈല്‍ ക്യാമറയ്ക്ക് മുന്നിലൂടെ അപമാനിതനായി അയാള്‍ നടന്നു പോയി. സംഭവിച്ചത് ഏറെ വിഷമകരമായ കാര്യമാണെന്ന് പലരും വീഡിയോക്ക് താഴെ കമന്റ് ഇട്ടു. പരസ്യമായി ഇങ്ങനെ അപമാനിക്കേണ്ടിയിരുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്



