
വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടണം!, പാമ്പിന്റെ പുറത്തുകയറി എലികളും തവളകളും- അമ്പരപ്പിക്കുന്ന വീഡിയോ
ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍
തവളയും എലിയുമാണ് പാമ്പിന്റെ മുഖ്യ ആഹാരം. പ്രതിസന്ധി ഘട്ടത്തില്‍ ഇവയെ ആഹാരമാക്കാതെ പരസ്പരം സഹകരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. അടുത്തിടെ ക്യൂന്‍സ് ലാന്‍ഡില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
വെള്ളക്കെട്ടില്‍ പാമ്പിന്റെ പുറത്തുകയറി എലികളും തവളകളും സഞ്ചരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മഴവെള്ള സംഭരണിയില്‍ അതിജീവനത്തിനായി ശ്രമിക്കുന്ന പാമ്പും എലികളും തവളകളും പരസ്പരം ആക്രമിക്കാതെ സഹകരണത്തോടെ മുന്നോട്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വടി ഉപയോഗിച്ച് പാമ്പ് ഉള്‍പ്പെടെ സംഭരണിയിലെ എല്ലാ ജീവജാലങ്ങളെയും രക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ കണ്ട നിരവധിപ്പേര്‍ ആശ്ചര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു



