കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

ഏതാനും ദിവസം മുമ്പ് കാണാതായ ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

റൈമ ഇസ്ലാം ഷിമു/ഫെയ്‌സ്ബുക്ക്
Last Updated :20 January 2024, 8:57 am IST

ധാക്ക: ഏതാനും ദിവസം മുമ്പ് കാണാതായ ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെ (45) മരിച്ച നിലയില്‍ കണ്ടെത്തി. റൈമയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ധാക്കയ്ക്കു സമീപം ഹസ്രത്പുര്‍ പാലത്തിനടുത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ അറയിച്ചത് അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. 

റൈമയെ കാണാതായെന്നു കാണിച്ച് ബന്ധുക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് റൈമയുടെ ഭര്‍ത്താവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

1998ല്‍ ബര്‍ത്തമാന്‍ എന്ന ചിത്രത്തിലൂടെയാണ് റൈമ ചലച്ചിത്ര രംഗത്ത് സജീവമായത്. പിന്നീടിങ്ങോട്ട് ഇരുപത്തിയഞ്ചിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമകള്‍ക്കു പുറമേ ടിവി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
 

News Now