
വഴിതെറ്റിപ്പോയി, വിമാനത്താവളത്തിലെ റണ്‍വേയിലൂടെ കാറില്‍ പാഞ്ഞ് യുവാവ്; വിഡിയോ വൈറല്‍
യുവാവ് മദ്യപിച്ചിരുന്നെന്നാണ് ആരോപണം
വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് കാര്‍ ഓടിച്ചുകയറ്റി യുവാവ്. ബാങ്കോക്കിലെ സുവര്‍ണ്ണഭൂമി എയര്‍പ്പോര്‍ട്ടിലാണ് സംഭവം. യുവാവ് മദ്യപിച്ചിരുന്നെന്നാണ് ആരോപണം.
വിമാനത്താവള ജീവനക്കാരനാണ് കാര്‍ റണ്‍വെയിലൂടെ പായുന്നത് ആദ്യം കണ്ടത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിലടക്കം വൈറലായിക്കഴിഞ്ഞു. റണ്‍വെയിലൂടെ സഞ്ചരിക്കുന്ന കാറിന് പിന്നിലായി എയര്‍പ്പോര്‍ട്ട് അധികൃതരുടെ വാഹനവും വിഡിയോയില്‍ കാണാം. ഗ്രൗണ്ട് സ്റ്റാഫ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സംഭവം എയര്‍പ്പോര്‍ട്ടിന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണെന്നും എങ്ങനെയാണ് കാര്‍ റണ്‍വെയില്‍ പ്രവേശിച്ചതെന്ന് മനസിലാകുന്നില്ലെന്നും വിഡിയോ എടുക്കുന്നയാള്‍ പറയുന്നുണ്ട്. പ്രതിപത് മാസ്‌കുള്‍ എന്നയാളാണ് കാര്‍ ഓടിച്ചിരുന്നതെന്ന് എയര്‍പ്പോര്‍ട്ട് അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. ഇയാള്‍ വഴിതെറ്റി റണ്‍വെയില്‍ എത്തിച്ചേര്‍ന്നതാണെന്നാണ് പറഞ്ഞതെന്നും പ്രസ്താവനയില്‍ അറിയിച്ചു.
à¸à¸²à¸¡à¹à¸ªà¹ à¸à¸£à¸´à¸©à¸±à¸à¸«à¸¡à¸·à¹à¸à¸¥à¹à¸²à¸ AOT à¸à¸¥à¹à¸à¸¢à¹à¸«à¹ รภà¸à¸µà¹à¹à¸¡à¹à¹à¸à¹à¸£à¸±à¸à¸à¸à¸¸à¸à¸²à¸
â à¸à¸à¹à¸à¸¢à¹à¸¡à¹à¸¢à¸à¸¡ YNWA (@Khongsak) January 14, 2021
à¸à¸¸à¸à¹à¸à¹à¸²à¹à¸à¸§à¸´à¹à¸à¸à¸¥à¹à¸²à¸à¸à¹à¸²à¸à¹à¸à¸£à¸·à¹à¸à¸à¸à¸´à¸
à¸à¸µà¹à¸à¸·à¸ safety & security breach à¸à¸µà¹à¸£à¹à¸²à¸¢à¹à¸£à¸à¸¡à¸²à¸à¸à¸£à¸±à¸ #สาระà¸à¸²à¸£à¸à¸´à¸à¸à¹à¸²à¸£à¸¹à¹ pic.twitter.com/MwkPNHawDe
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




