
Myanmar earthquake: ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ് മ്യാന്മര്, മരണം ആയിരം കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
അയല്‍ രാജ്യമായ തായ്ലന്റിലുണ്ടായ ഭൂകമ്പത്തില്‍ മൂന്ന് സ്ഥലങ്ങളിലായി ആറ് പേര് മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബാങ്കോക്ക്: മ്യാന്മറിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1002 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു. 2376 പേര്‍ക്കു പരിക്കു പറ്റിയതായാണ് ഔദ്യോഗിക കണക്കുകള്‍. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം മണ്ടാലയാണ്. റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ നിലംപൊത്തുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. മ്യാന്മറില് ദീര്‍ഘകാലമായി രക്തരൂക്ഷിതമായ ആഭ്യന്തര കലഹം നടക്കുകയാണ്. ഇതിനിടെയാണ് ഭൂകമ്പം കൂടി ഉണ്ടായിരിക്കുന്നത്.
അയല്‍ രാജ്യമായ തായ്ലന്റിലുണ്ടായ ഭൂകമ്പത്തില്‍ മൂന്ന് സ്ഥലങ്ങളിലായി ആറ് പേര് മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വലിയ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതുള്‍പ്പെടെയുള്ള നാശനഷ്ടങ്ങളാണ് തായ്ലന്റിലും ഉണ്ടായിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം; ചെന്നൈയില്‍ വിജയ്ക്കൊപ്പം മെട്രോ യാത്രയുമായി മോദി ( വീഡിയോ)

മുറ്റമില്ലെങ്കിലും പൂന്തോട്ടമൊരുക്കാം; സ്ഥലം ലാഭിക്കുന്ന ചില വിദ്യകൾ
Related News


മിന്നൽ പ്രളയത്തിൽ 1,100 മരണം; വേണ്ടത് ഔദാര്യമല്ല, നഷ്ടപരിഹാരം; ഇന്ത്യയും ചൈനയും പണം നൽകണമെന്ന് നേപ്പാൾ

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല
