
നേപ്പാള്‍ പ്രളയബാധിതരെ എണ്ണുന്നു; കള്ളന്മാര് ഒഴുകിയെത്തിയ ലക്ഷങ്ങള്‍ എണ്ണുന്നു
പ്രതികളില്‍ നിന്ന് 9,268,505 രൂപ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.

കാഠ്മണ്ഡു: നേപ്പാള്‍ ദുരന്തത്തിനിടയിലും വിചിത്രമായ മോഷണവാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പ്രളയത്തില്‍ ഒഴുകിവന്ന ബാങ്ക് സേഫ് കുത്തിത്തുറന്ന് ലക്ഷങ്ങള്‍ കവര്ന്നതില് 29 പേരെ നേപ്പാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബോതെകോസി പ്രദേശത്തുനിന്ന് ത്രിശൂലി നദിയില്‍ ഒഴുകിയെത്തിയ ബാങ്ക് സേഫില്‍ നിന്നാണ് പണം കവര്‍ന്നത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് 9,268,505 രൂപ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രളയക്കെടുതിയുടെ സാഹചര്യം മുതലെടുത്ത് സര്‍ക്കാര്‍, വാണിജ്യ, സ്വകാര്യ സ്വത്തുക്കള്‍ കവരുന്നത് തടയാന്‍ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ ദേഹത്തുനിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രളയത്തില്‍ നാരായണി നദിയില്‍ ഒലിച്ചെത്തിയ മൃതദേഹത്തില്‍ നിന്നാണ് യുവാക്കള്‍ കമ്മല്‍ കവര്‍ന്നത്. ഒരാള്‍ മരിച്ച സ്ത്രീയുടെ തലഭാഗം വലിയ വടിക്കഷ്ണം കൊണ്ട് ഉയര്‍ത്തിക്കൊടുക്കുകയും മറ്റൊരാള്‍ മുടിപിടിച്ച തല ഉയര്‍ത്തി കമ്മല്‍ കവര്‍ന്നെടുക്കുന്നത് വീഡിയോയില്‍ കാണാം.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചക്കുകയും ജനരോഷം ശക്തമാവുകയും ചെയ്തതോടെയാണ് പ്രതികളെ തിരിച്ചറിയാന്‍ പൊലീസ് നടപടി സ്വീകരിച്ചത്. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞപൊലീസ് പൊഖാര ബസ് ടെര്‍മിനിലിന് സമീപത്ത് നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മദന്‍ ഗുരുങ് (25), ഭരത്പൂര്‍ സ്വദേശിയായ ഉമേഷ് ചൗധരി (38) എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Nepal Counted Flood Victims. Thieves Counted Lakhs From Safe Swept In Floods
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ആ ഫോൺ കോൾ വന്നില്ലായിരുന്നെങ്കിൽ ഇന്ന് ഞാനും ഉണ്ടാകില്ലായിരുന്നു; നേപ്പാൾ പ്രളയക്കെടുതിയിൽ നിന്ന് മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മരണത്തെ തോൽപ്പിച്ച് ആറുവയസുകാരി; നേപ്പാളിൽ ചെളിയിൽ പുതഞ്ഞുപോയ കുഞ്ഞിനെ 3 ദിവസത്തിന് ശേഷം ജീവനോടെ രക്ഷിച്ചു|VIDEO
