ജൂലി ആനി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ തന്റെ അനുഭവം വിവരിച്ചത്

പ്രസവവേദനയ്ക്കിടയിലും സൈക്കിള്‍ ചവിട്ടി വാര്‍ത്തകളില്‍ നിറഞ്ഞ് ന്യൂസിലന്‍ഡ് എംപി
Last Updated :20 January 2024, 8:51 am IST

News Now

പ്രസവവേദനയുമായി സൈക്കിള്‍ ചവിട്ടുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും ആര്‍ക്കും കഴിയില്ല. പ്രസവത്തിനായി ആശുപത്രിയിലേക്ക് സൈക്കിള്‍ ചവിട്ടി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ന്യൂസിലന്‍ഡ് എംപി. എംപി ജൂലി ആനി ജെന്ററും കുട്ടിയും സുഖമായിരിക്കുന്നു.

ജൂലി ആനി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ തന്റെ അനുഭവം വിവരിച്ചത്. പ്രസവവേദനയ്ക്കിടെയാണ് പ്രസവത്തിനായി ആശുപത്രിയില്‍ പോകാന്‍ സൈക്കിള്‍ തെരഞ്ഞെടുത്തതെന്നും അവര്‍ വിവരിക്കുന്നു. ആദ്യ പ്രസവത്തിനും ആശുപത്രിയില്‍ പോകാന്‍ ആനി ഇതേ മാര്‍ഗമാണ് ആനി ജെന്റര്‍ സ്വീകരിച്ചത്.

Story image

'യഥാര്‍ഥത്തില്‍ പ്രസവത്തിനായി സൈക്കിളില്‍ ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചിരുന്നില്ല. എന്നാല്‍ യാദൃച്ഛികമായി ഇത് സംഭവിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് സൈക്കിളില്‍ ഇറങ്ങുമ്പോള്‍ പ്രസവവേദന സഹിക്കാന്‍ കഴിയുന്നതായിരുന്നു. എന്നാല്‍ പത്തുമിനിറ്റ് കഴിഞ്ഞ് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും വേദന അധികരിച്ചു. അത്ഭുതമെന്ന് പറയട്ടെ ആരോഗ്യമുള്ള കുഞ്ഞിനെ എനിക്ക് ലഭിച്ചു. എനിക്കും കുട്ടിക്കും നല്ല ചികിത്സയാണ് ലഭിച്ചത്' - ആനി ജെന്ററിന്റെ വാക്കുകള്‍ ഇങ്ങനെ

Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates