നീരാളി മനുഷ്യനെ പോലെ നടന്നുനീങ്ങുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

നീരാളി
Last Updated :20 January 2024, 8:34 am IST

News Now

കടലിലെ നിഗൂഢ രഹസ്യങ്ങള്‍ തേടിയുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഓരോ ദിവസവും കടലിനടിയിലെ പുതിയ അറിവുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. നീരാളി എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു ഭയമാണ്. ഒരു നിഗൂഢ ജീവിയായാണ് ഇതിനെ കാണുന്നത്.

നിരവധി കൈകളുമായി കടലിന്റെ അടിയിലൂടെ നീങ്ങുന്ന നീരാളിയെ കാണുമ്പോള്‍ തന്നെ ഭയം തോന്നാത്തവര്‍ ചുരുക്കമായിരിക്കും. നീരാളിയെ കുറിച്ച് കെട്ടുക്കഥകളും നാട്ടിന്‍പുറങ്ങളില്‍ പ്രചാരത്തിലുണ്ട്. ഇപ്പോള്‍ നീരാളി മനുഷ്യനെ പോലെ നടന്നുനീങ്ങുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. കടലിന്റെ അടിത്തട്ടിലൂടെ നീരാളി നടന്നുനീങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഡിസ്‌കവറി ചാനലാണ് വീഡിയോ പുറത്തുവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates