ഇന്തോനേഷ്യയിലെ ബാലിയില്‍ യാത്രാ ബോട്ട് മുങ്ങി, രണ്ട് മരണം, 43 പേര്‍ക്കായി തിരച്ചില്‍

ഫെറിയില്‍ 53 യാത്രക്കാരും 12 ജീവനക്കാരും 14 ട്രക്കുകള്‍ ഉള്‍പ്പെടെ 22 വാഹനങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്

 boat sinks in Bali, Indonesia, two dead, search for 43 people
ഇന്തോനേഷ്യയിലുണ്ടായ ബോട്ടപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു x
Edited by :Amal Joy
Last Updated :3 ജൂലൈ 2025, 8:16 am IST

ബാലി: ഇന്തോനേഷ്യയിലെ ബാലിയില്‍ യാത്രാ ബോട്ട് മുങ്ങി രണ്ട് മരണം. 20 പേരെ രക്ഷപ്പെടുത്തി. റിസോര്‍ട്ട് ദ്വീപിനടുത്ത് 65 പേരുമായി പോയ യാത്ര ബോട്ടാണ് മുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 11.20നാണ് അപകടം. അപകടത്തില്‍ കാണാതായ 43 പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

ഫെറിയില്‍ 53 യാത്രക്കാരും 12 ജീവനക്കാരും 14 ട്രക്കുകള്‍ ഉള്‍പ്പെടെ 22 വാഹനങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെട്ടവരില്‍ പലരും അബോധാവസ്ഥയിലാണെന്ന് ബന്യുവങി പൊലീസ് മേധാവി രാമ സംതമ പുത്ര അറിയിച്ചു.

കിഴക്കന്‍ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് ബുധനാഴ്ച വൈകുന്നേരം പുറപ്പെട്ട ബോട്ട് അരമണിക്കൂറിനകം മുങ്ങിയതായി നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

50 കിലോമീറ്റര്‍ (30 മൈല്‍) ദൂരമുള്ള ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്കാണ് ബോട്ട് യാത്ര പുറപ്പെട്ടത്. കെഎംപി തുനു പ്രഥമ ജയ എന്ന ബോട്ടാണ് ജാവയിലെ കെതാപാങ് തീരത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തീരത്തേക്കുള്ള യാത്രയ്ക്കിടെ മുങ്ങിയത്.

News Now

Summary

Passenger boat sinks in Bali, Indonesia, two dead, search for 43 people

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates