അമേരിക്കയില്‍ വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ രക്ഷിച്ചു

സിഗ്നലില്‍ മുന്നോട്ടു നീങ്ങിയ കാര്‍ തടഞ്ഞുനിര്‍ത്തുന്ന യാത്രക്കാരുടെ ദൃശ്യം
Last Updated :20 January 2024, 9:01 am IST

News Now

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ രക്ഷിച്ചു. സിഗ്നലില്‍ സ്റ്റിയറിംഗിലേക്ക് കുഴഞ്ഞുവീണ യുവതിയെയും കൊണ്ട് വാഹനം മുന്നോട്ടുനീങ്ങി. അടുത്തുള്ള കാറിലുണ്ടായിരുന്ന യാത്രക്കാരി പുറത്തിറങ്ങി മറ്റു യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയാണ് യുവതി രക്ഷിച്ചത്. ആപത്ത് മനസിലാക്കിയ മറ്റു യാത്രക്കാര്‍ വാഹനം തടഞ്ഞുനിര്‍ത്തിയാണ് യുവതിയെ അപകടത്തില്‍ നിന്ന് രക്ഷിച്ചത്.

ഫ്‌ളോറിഡയില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. സിഗ്നനില്‍ നിന്ന് കാര്‍ മുന്നോട്ടുനീങ്ങുന്നതാണ് വീഡിയോയുടെ തുടക്കം. ഈസമയത്ത് മറ്റൊരു കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരന്‍ പുറത്തിറങ്ങി മറ്റു യാത്രക്കാരുടെ ശദ്ധയില്‍പ്പെടുത്താന്‍ ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ആപത്ത് മനസിലാക്കി മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ ഒരുമിച്ച് ചേര്‍ന്ന് കാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. സിഗ്നലില്‍ വച്ച് യുവതി സ്റ്റിയറിംഗിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വാഹനം തനിയെ മുന്നോട്ടു നീങ്ങുകയായിരുന്നു. കാറിന്റെ ചില്ല് തകര്‍ത്ത് അകത്ത് കയറി യുവതിക്ക് വൈദ്യസഹായം നല്‍കാനും മറ്റു യാത്രക്കാര്‍ തയ്യാറായി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates